ദൃശ്യങ്ങൾ തെറ്റായ രീതിയിൽ പ്രചരിക്കുന്നു.

ഇന്നത്തെ സമൂഹത്തിന്റെ തെറ്റായ ഒരു പ്രവണതയാണ് വാർത്തകൾ വളച്ചൊടിക്കുന്നത്. 2019 ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ബോംബ് സ്ഫോടനത്തിന്റെ ദൃശ്യങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്.
ആന്ധ്രാപ്രദേശിലെ പള്ളിയിൽ നടന്ന ബോംബ് സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ എന്ന രീതിയിലാണ് സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം. സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരുക്കേറ്റെന്നും വാട്സ്ആപ്പ് വഴി പ്രചരിച്ച സന്ദേശത്തിൽ പറയുന്നു. ഒരു മിനിട്ട് 36 സെക്കൻഡ് ദൈർഘ്യം വരുന്ന വിഡിയോയും പ്രചരിച്ചു.
ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലും മൂന്ന് ആഢംബര ഹോട്ടലുകളിലുമായി നടന്ന സ്ഫോടനം വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്ത്. സ്ഫോടനത്തിൽ തകർന്ന പള്ളികളുടേയും മറ്റും വിഡിയോകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതേ ദൃശ്യങ്ങളാണ് തെറ്റായ തലവാചകത്തോടെ പ്രചരിക്കുന്നത്. ഗൂഗിൾ റിവേഴ്സ് ഇമേജ് വഴി ചിത്രങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം മനസ്സിലാക്കാൻ കഴിയുന്നതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group