കോട്ടയം: സീറോ മലബാർ സഭയുടെ 29-ാമതു സിനഡിന്റെ രണ്ടാം സമ്മേളനം ആരംഭിച്ചു.മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം ഓൺലൈനിൽ ആരംഭിച്ച സമ്മേളനത്തിൽ ഭാരതത്തിനകത്തും വിദേശരാജ്യങ്ങളിലുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 62 മെത്രാപ്പോലീത്തമാരും മെത്രാന്മാരുo പങ്കെടുത്തു.തിരുവല്ല അതിരൂപതയുടെ അധ്യക്ഷനായ ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് പ്രാരംഭ ധ്യാനചിന്തകള്‍ പങ്കുവച്ചു.സീറോ മലബാര്‍ സഭയ്ക്കു ലഭിച്ച അനുഗ്രഹങ്ങളെയോര്‍ത്തു ദൈവത്തിനു നന്ദി അർപ്പിക്കുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. കോവിഡ് വ്യാപനം ഭാരതത്തിലും, വിശേഷിച്ച് കേരളത്തിലും നിയന്ത്രണാതീതമായി തുടരുന്നത് ഏറെ ആശങ്കാജനകമാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങളോട് സകലരും സര്‍വാത്മനാ സഹകരിക്കണം. കോവിഡ് മൂലം ജീവത്യാഗം ചെയ്തവരെ സിനഡ് പ്രാര്‍ഥനാപൂര്‍വം അനുസ്മരിക്കുന്നു. സീറോ മലബാര്‍ മെത്രാന് സിനഡിലെ അംഗമായിരുന്ന ബിഷപ് പാസ്റ്റര്‍ നീലങ്കാവില്‍ കോവിഡ് മൂലം മരണമടഞ്ഞതിലുള്ള അനുശോചനവും പ്രാര്‍ഥനയും കര്‍ദിനാള്‍ പങ്കുവച്ചു.സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തുന്ന സിനഡാണ് ആരംഭിച്ചിരിക്കുന്നതെന്നു മാര്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി. വിശുദ്ധ കുര്‍ബാന ഏകീകൃത രീതിയില്‍ അര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു ഫ്രാന്‍സിസ് മാര്‍പാപ്പ നല്കിയ തിരുവെഴുത്തിന് കര്‍ദിനാള്‍ തിരുസിംഹാസനത്തോടു നന്ദി പറഞ്ഞു. മാര്‍പാപ്പയുടെ നിര്‍ദേശം വിധേയത്വത്തോടെ അനുസരിക്കാന്‍ സഭയ്ക്കു മുഴുവനുമുള്ള കടമയെക്കുറിച്ചു മേജര്‍ ആര്‍ച്ച്ബിഷപ് പ്രത്യേകം ഓർമിപ്പിച്ചു.നവീകരിച്ച കുര്‍ബാനക്രമത്തിന് പൗരസ്ത്യ തിരുസംഘവും മാര്‍പാപ്പയും നല്കിയ അംഗീകാരത്തിനും മാര്‍ ആലഞ്ചേരി കൃതജ്ഞത രേഖപ്പെടുത്തി.ഇരുപത്തിയേഴാം തീയതി സമാപിക്കുന്ന സിനഡിൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള വിഷയങ്ങളും ചർച്ച ചെയ്യും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group