ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് 29-ാമ​​​തു സി​​​ന​​​ഡി​​​ന്‍റെ ര​​​ണ്ടാം സ​​​മ്മേ​​​ള​​​നം ആരംഭിച്ചു..

കോട്ടയം: സീറോ മലബാർ സഭയുടെ 29-ാമ​​​തു സി​​​ന​​​ഡി​​​ന്‍റെ ര​​​ണ്ടാം സ​​​മ്മേ​​​ള​​​നം ആരംഭിച്ചു.മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇന്നലെ വൈകുന്നേരം ഓൺലൈനിൽ ആരംഭിച്ച സമ്മേളനത്തിൽ ഭാ​​​ര​​​ത​​​ത്തി​​​ന​​​ക​​​ത്തും വി​​​ദേ​​​ശരാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി സേ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​വ​​​രും വി​​​ര​​​മി​​​ച്ച​​​വ​​​രു​​​മാ​​​യ 62 മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രും മെ​​​ത്രാ​​​ന്മാ​​​രു​​​o പങ്കെടുത്തു.തി​​​രു​​​വ​​​ല്ല അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ര്‍ കൂറി​​​ലോ​​​സ് പ്രാ​​​രം​​​ഭ ധ്യാ​​​ന​​​ചി​​​ന്ത​​​ക​​​ള്‍ പ​​​ങ്കു​​​വ​​​ച്ചു.സീ​​​റോ​ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യ്ക്കു ല​​​ഭി​​​ച്ച അ​​​നു​​​ഗ്ര​​​ഹ​​​ങ്ങ​​​ളെ​​​യോ​​​ര്‍​ത്തു ദൈ​​​വ​​​ത്തി​​​നു ന​​​ന്ദി അർപ്പിക്കുന്ന​​​താ​​​യി ഉ​​​ദ്ഘാ​​​ട​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ല്‍ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. കോ​​​വി​​​ഡ് വ്യാ​​​പ​​​നം ഭാ​​​ര​​​ത​​​ത്തി​​​ലും, വി​​​ശേ​​​ഷി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലും നി​​​യ​​​ന്ത്ര​​​ണാ​​​തീ​​​ത​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​ത് ഏ​​​റെ ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണ്. കോ​​​വി​​​ഡി​​​നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളോ​​​ട് സ​​​ക​​​ല​​​രും സ​​​ര്‍​വാ​​​ത്മ​​​നാ സ​​​ഹ​​​ക​​​രി​​​ക്ക​​​ണം. കോ​​​വി​​​ഡ് മൂ​​​ലം ജീ​​​വ​​​ത്യാ​​​ഗം ചെ​​​യ്ത​​​വ​​​രെ സി​​​ന​​​ഡ് പ്രാ​​​ര്‍​ഥ​​​നാ​​​പൂ​​​ര്‍​വം അ​​​നു​​​സ്മ​​​രി​​​ക്കു​​​ന്നു. സീ​​​റോ മ​​​ല​​​ബാ​​​ര്‍ മെ​​​ത്രാ​​​ന്‍ സി​​​ന​​​ഡി​​​ലെ അം​​​ഗ​​​മാ​​​യി​​​രു​​​ന്ന ബി​​​ഷ​​​പ് പാ​​​സ്റ്റ​​​ര്‍ നീ​​​ല​​​ങ്കാ​​​വി​​​ല്‍ കോ​​​വി​​​ഡ് മൂ​​​ലം മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​തി​​​ലു​​​ള്ള അ​​​നു​​​ശോ​​​ച​​​ന​​​വും പ്രാ​​​ര്‍​ഥ​​​ന​​​യും ക​​​ര്‍​ദി​​​നാ​​​ള്‍ പ​​​ങ്കു​​​വ​​​ച്ചു.സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ല്‍ ത​​​ങ്ക​​​ലി​​​പി​​​ക​​​ളി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന സി​​​ന​​​ഡാ​​​ണ് ആ​​​രം​​​ഭി​​​ച്ചി​​രി​​ക്കു​​ന്ന​​​തെ​​​ന്നു മാ​​​ര്‍ ആ​​​ല​​​ഞ്ചേ​​​രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വി​​​ശു​​​ദ്ധ കു​​​ര്‍​ബാ​​​ന ഏ​​​കീ​​​കൃ​​​ത രീ​​​തി​​​യി​​​ല്‍ അ​​​ര്‍​പ്പി​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​ ഫ്രാ​​​ന്‍​സി​​​സ് മാ​​​ര്‍​പാ​​​പ്പ ന​​​ല്‍​കി​​​യ തി​​​രു​​​വെ​​​ഴു​​​ത്തി​​​ന് ക​​​ര്‍​ദി​​​നാ​​​ള്‍ തി​​​രു​​​സിം​​​ഹാ​​​സ​​​ന​​​ത്തോടു ന​​​ന്ദി പ​​​റ​​​ഞ്ഞു. മാ​​​ര്‍പാ​​​പ്പയു​​​ടെ നി​​​ര്‍​ദേ​​​ശം വി​​​ധേ​​​യ​​​ത്വ​​​ത്തോ​​​ടെ അ​​​നു​​​സ​​​രി​​​ക്കാ​​​ന്‍ സ​​​ഭ​​​യ്ക്കു മു​​​ഴു​​​വ​​​നു​​​മു​​​ള്ള ക​​​ട​​​മ​​​യെ​​​ക്കു​​​റി​​​ച്ചു മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് പ്ര​​​ത്യേ​​​കം ഓർമിപ്പിച്ചു.ന​​​വീ​​​ക​​​രി​​​ച്ച കു​​​ര്‍​ബാ​​​ന​​​ക്ര​​​മ​​​ത്തി​​​ന് പൗ​​​ര​​​സ്ത്യ​ തി​​​രു​​​സം​​​ഘ​​​വും മാ​​​ര്‍​പാ​​​പ്പ​​​യും ന​​​ല്‍​കി​​​യ അം​​​ഗീ​​​കാ​​​ര​​​ത്തി​​​നും മാ​​​ര്‍ ആ​​​ല​​​ഞ്ചേ​​​രി കൃ​​​ത​​​ജ്ഞ​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.ഇരുപത്തിയേഴാം തീയതി സമാപിക്കുന്ന സി​​​ന​​​ഡി​​​ൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള വിഷയങ്ങളും ചർച്ച ചെയ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group