മഗ്ദലേന മറിയത്തിന്റെ ജന്മനാട്ടിൽ നിന്ന് രണ്ടാമത്തെ സിനഗോഗ് കണ്ടെത്തി…

മഗ്ദലേന മറിയത്തിന്റെ ജന്മനാട്ടിൽ നിന്നും രണ്ടാമത്തെ സിനഗോഗ് ഇസ്രായേൽ ആൻറിക്വിറ്റീസ് അതോറിറ്റിയിലെ പുരാവസ്തു ഗവേഷകർ കണ്ടെത്തി.

ഗലീലിയയിൽ നിന്ന് കണ്ടെത്തുന്ന രണ്ടാമത്തെ സിനഗോഗാണിത്. ബി.സി. രണ്ടാം നൂറ്റാണ്ടിലെ മത്സ്യബന്ധന ഗ്രാമത്തിലെ വ്യാവസായിക വിഭാഗത്തിലാണ് ഈ രണ്ടാമത്തെ സിനഗോഗ് സ്ഥിതി ചെയ്യുന്നത്.

രണ്ട് സിനഗോഗുകളും ഒരേ വസ്തുക്കളാൽ നിർമ്മിച്ചതാണ്. കൂടുതലും അഗ്നിപർവ്വത ബസാൾട്ടും ചുണ്ണാമ്പുകല്ലുകളും. ഈ രണ്ട് സിനഗോഗുകൾക്കും സമ്മേളനശാലയും അതിന്റെ വശങ്ങളിൽ മുറികളുമുണ്ട്. എന്നിരുന്നാലും, അലങ്കാരത്തിലാണ് ഇവ രണ്ടും വ്യത്യസ്തമാകുന്നത്. ഒരു സിനഗോഗിന്റെ ചുവരുകൾ കടും നിറമുള്ള മൊസൈക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അതേ സമയം രണ്ടാമത്തെ സിനഗോഗ് പ്ലാസ്റ്റർ ചെയ്തിരിക്കുകയാണ്.ഒരേ പട്ടണത്തിൽ രണ്ട് സിനഗോഗുകൾ ഉണ്ടായിരുന്നത് എന്തുകൊണ്ടാണെന്ന് വിദഗ്ധർക്ക് വ്യക്തമല്ല. എന്നാൽ ഗലീലിയയിൽ നിന്ന് കണ്ടെത്തിയ പുരാവസ്തുക്കൾ സൂചിപ്പിക്കുന്നത്, അവ രണ്ടും ഒരേ സമയം സജീവമായിരുന്നു എന്നാണ്. ഒരു സിനഗോഗ് മതിയാകാത്ത വിധം മിഗ്ദാലിലെ ജനസംഖ്യ വളരെ ഉണ്ടായിരുന്നതിനാൽ ആണ് രണ്ടു സിനഗോഗ് ഉണ്ടായതെന്ന് അനുമാനിക്കുന്നു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group