സങ്കീർണ്ണമായ ഈ കാലഘട്ടത്തിൽ നിർഭയരായി സേവനം ചെയ്ത നഴ്സുമാർ പൊതുജനങ്ങൾക്ക് ആത്മവിശ്വാസം പകർന്നെന്നും നഴ്സുമാരുടെ സേവനം അക്കാരണത്താൽ തന്നെ വിലമതിക്കാൻ കഴിയാത്ത താണെന്നും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
പാലാരിവട്ടം പിഒസിയിൽ സംഘടിപ്പിച്ച കാത്തലിക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യ കേരള റീജണൽ ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിഎൻജിഐ കേരള റീജണൽ എക്ലേസിയാസ്റ്റിക്കൽ അഡ്വൈസർ ഫാ. ജയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിച്ചു. 30 കത്തോലിക്കാ രൂപതകളിൽ നിന്നുള്ള ഭാരവാഹികളും വിവിധ ആശുപത്രികളിലെ സംഘടനാ നേതാക്കളും പങ്കെടുത്ത യോഗത്തിൽ കെസിബിസി ഹെൽത്ത് കമ്മീഷൻ സെക്രട്ടറി സിസ്റ്റർ ലില്ലിസാ മുഖ്യപ്രഭാഷണം നടത്തി.
ഹെൽത്ത് കമ്മീഷൻ മുൻ സെക്രട്ടറി ഫാ. സൈമൺ പള്ളുപേട്ട, പ്രസിഡന്റ് സിസ്റ്റർ സോണിയാ സെബാസ്റ്റ്യൻ, സെക്രട്ടറി ജോസി കെ. ജോർജ് എന്നിവർ പ്രസംഗിച്ചു. കണ്ണൂർ രൂപതയെ മികച്ച സിഎൻജിഐ രൂപതയായും മികച്ച യൂണിറ്റായി ആലപ്പുഴ സഹൃദയ ഹോസ്പിറ്റലും മികച്ച പ്രവർത്തകനായി ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ജോസി കെ. ജോർജിനെയും തെരഞ്ഞെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group