കത്തോലിക്കാ കോൺഗ്രസിന്റെ സേവനം മഹനീയം: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ചേനപ്പാടി: കോവിഡ് ദുരിതകാലത്ത് കത്തോലിക്കാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ നേതൃത്വത്തിൽ ചെയ്യുന്ന സേവനങ്ങൾ മാതൃകാപരമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. കത്തോലിക്കാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത “ഹാർട്ട് ലിങ്ക്സി’ന്റെ ആഭിമുഖ്യത്തിൽ നടത്തിയ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ചേനപ്പാടി സെന്റ് ആന്റണീസ് എൽപി സ്കൂളിൽ നിർവഹിച്ച് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. ഹെഡ്മിസ്ട്രസ് ജിൽസ് കുറുമണ്ണിൽ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ഹാർട്ട് ലിങ്ക് കാഞ്ഞിരപ്പള്ളി രൂപത കോഓർഡിനേറ്റർ ബാബു ടി. ജോ ൺ, കോഓർഡിനേറ്റർമാരായ തോമസ് ചെമ്മരപ്പള്ളിയിൽ, ആൻസി സാജൻ പുന്നമറ്റ ത്തിൽ, കത്തോലിക്കാ കോൺഗ്രസ് ചേനപ്പാടി യൂണിറ്റ് പ്രസിഡന്റ് ജോജി ചിറ്റടിയിൽ, ബേബിച്ചൻ പാതാലിൽ, സിനി ബെന്നി, മിനി ഷിബു,സിനി ബിജു എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group