യുദ്ധ മുഖത്തും സധൈര്യം ഉക്രൈനിലെ പുരോഹിതർ നടത്തുന്ന സേവനങ്ങൾ ശ്രദ്ധേയമാകുന്നു

റഷ്യയുടെ അധിനിവേശത്തെ തുടർന്ന് സംഘർഷഭരിതമായ ഉക്രൈനിൽ വൈദികരും സമർപ്പിതരും നടത്തുന്ന സേവനങ്ങൾ ശ്രദ്ധേയമാകുന്നു.

യുദ്ധം ആരംഭിച്ച് രണ്ട് ദിവസങ്ങൾ പിന്നിടുമ്പോഴും അനിശ്ചിതത്വത്തിന്റെയും ഭയത്തിന്റെയും ഇടയിൽ കഴിയുന്ന ജനങ്ങൾക്ക് സംരക്ഷണം ഒരുക്കാനും ദുർബലരായവരെ സഹായിക്കാനും സന്നദ്ധരായി ഇറങ്ങിയിരിക്കുകയാണ് പുരോഹിതരും സന്യസ്തരും.”ഞങ്ങൾക്ക് ഭയപ്പെട്ടിരിക്കാൻ സമയമില്ല’ എന്നാണ് അവർ പറയുന്നത്.

കിയെവിൽ നിന്നും രാജ്യത്തുടനീളമുള്ള മറ്റു പല പട്ടണങ്ങളിൽ നിന്നുമുള്ളവർ വെടിവയ്പ്പും സ്ഫോടനങ്ങളുംമൂലം റെക്ടറികളിലും ബങ്കറുകളിലും രാത്രി കഴിച്ചുകൂട്ടുന്നു. വിവിധ ആക്രമണങ്ങളിൽ ആയിരത്തിലധികം സൈനികരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. സാധാരണക്കാരായ നിരവധി പേരുടെ ജീവനും ഈ യുദ്ധം മൂലം നഷ്ടപ്പെട്ടു. പലരും സർവ്വതും നഷ്ടപ്പെട്ട് ഒന്നുമില്ലാത്തവരായി മാറി.
കോൺവെന്റുകൾക്കുള്ളിലും ദൈവാലയങ്ങൾക്കുള്ളിലും വരെ ആളുകൾ അഭയം തേടിയിട്ടുണ്ട്. ഇപ്പോൾ ഇടവകയിലെ അംഗങ്ങളും ചുറ്റുമുള്ള കെട്ടിടങ്ങളിൽ നിന്നുള്ളവരുമടക്കം 80 -ഓളം പേർ ഞങ്ങളോടൊപ്പമുണ്ട്. ദയവായി ഉക്രൈനിനായി പ്രാർത്ഥിക്കുക. തലസ്ഥാനമായ കിയെവിന്റെ പ്രാന്തപ്രദേശമായ ബ്രോവറിയിൽ നിന്നുള്ള ഫാ. റോമൻ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group