കോട്ടയം :CMC സന്യാസിനി സമൂഹത്തിന്റെ ചരിത്രം ലഘുവായി അവതരിപ്പിച്ചുകൊണ്ട് ക്യാമറ സിസ്റ്റർ വീണ്ടും ജനഹൃദയങ്ങൾ കീഴടക്കുന്നു.
കർമ്മലമാതാവിന്റെ സന്യാസസഭാചരിത്രത്തെക്കുറിച്ച് CMC Sisters നിർമ്മിച്ച കർമ്മലിലെ ബേസ്റൗമ എന്ന 20 മിനിറ്റോളം നീളുന്ന ഷോർട്ട് ഫിലിമാണ് കർമ്മലീത്ത സഭാസ്ഥാപകയായ വി. അമ്മത്രേസ്യയുടെ തിരുനാളായ ഒക്ടോബർ 15 ന് സി.എം.സി. നിർമ്മലാ പ്രോവിൻസിന്റെ ഔദ്യോഗിക യൂടൂബ് ചാനലായ നിർമല മീഡിയയിൽ പ്രക്ഷേണം ചെയ്തത്.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ 2.8k പ്രേക്ഷകരാണ് ഇത് കണ്ടു കഴിഞ്ഞത്.
മുൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സി. അനിജയും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ക്രസ്ലിനും ചേർന്നാണ് ചിത്രത്തിന്റെ പ്രകാശനകർമം നിർവഹിച്ചത്.
ആദ്യ ക്യാമറ നൺ എന്നറിയപ്പെടുന്ന സി.ലിസ്മിയാണ് ഇതിന്റെ സ്ക്രിപ്റ്റും ക്യാമറയും എഡിറ്റിംഗും ഡയറക്ഷനും നിർവഹിച്ചിരിക്കുന്നത്.അസോസിയേറ്റ് ക്യാമറ ജെറിൻ മനോജ്. മോഹിനിയാട്ടം രചന സി. ഷാരോണും സംഗീത പശ്ചാത്തലം ഷെർദിൻ തോമസുമാണ്. പൂമല ഡാം, ചെപ്പാറ, വട്ടായി,വാടാനപ്പിള്ളി ബീച്ച്, പുത്തൂർ തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രീകരണം നടത്തിയത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group