എസ്.എം.സി.എഫ് കൂട്ടായ്മയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നു.

സിറോ മലബാർ കാത്തലിക്സ് ഫെഡറേഷന്റെ (എസ്.എം.സി.എഫ്) ഔപചാരികമായ ഉദ്ഘാടനം ഷെവലിയാർ വി സി സെബാസ്റ്റ്യൻ നിർവഹിച്ചു.
സഭയുടെ ഐക്യത്തിനും സ്വത്വബോധത്തിന്റെ വീണ്ടെടുപ്പിനും, സഭാ ചരിത്രവും സഭാ പാരമ്പര്യങ്ങളും പുതുതലമുറയ്ക്ക് പകർന്നുകൊടുക്ക എന്ന ലക്ഷ്യം ഉൾക്കൊണ്ടുകൊണ്ട് രൂപീകൃതമായ സീറോ മലബാർ വിശ്വാസികളുടെ കൂട്ടായ്മയാക്ക് എല്ലാവിധ ആശംസകളും നേരുന്നതായി ഷെവലിയർ വി സി സെബാസ്റ്റ്യൻ പറഞ്ഞു.
സീറോ മലബാർ കാത്തലിക്സ് ഫെഡറേഷൻ പ്രസിഡന്റ് രാജേഷ് കൂത്രപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ച ഓൺലൈൻ സമ്മേളനത്തിൽ പി ആർ ഓ മെബിൻ, സെക്രട്ടറി അമൽ പുല്ലുതുരുത്തിയിൽ, ട്രഷറർ അനീഷ് ജോയി എന്നിവർ സംസാരിച്ചു.ക്രൈസ്തവ സമുദായ താല്പര്യം സംരക്ഷിക്കുവാൻ പോരാടിയ മുന്നണിപോരാളികളായ അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, അമൽ സിറിയക്, ജിൻസ് നല്ലെപ്പറമ്പിൽ എന്നിവരെ പ്രത്യേകം ആദരിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന സീറോ മലബാർ സഭാംഗങ്ങൾക്ക് ഒന്നിക്കാനും സഭാ കൂട്ടായ്മകളെ ശക്തിപ്പെടുത്താനും വഴിയൊരുക്കുക, കാലികമായ സാമൂഹ്യ-സാമുദായിക വിഷയങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തുക തുടങ്ങിയവയാണ് സംഘടനയുടെ ലക്ഷ്യങ്ങൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group