വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഗാനം “സംരക്ഷകൻ” പ്രകാശനം ചെയ്തു…

കൊച്ചി: തൃശൂർ അതിരൂപതയിലെ കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയുടെ നവതിയോടനുബന്ധിച്ച് വിശുദ്ധ യൗസേപ്പിതാവിനെ ക്കുറിച്ചുള്ള ‘സംരക്ഷകൻ’ എന്ന ഗാനം കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ ശീതകാല സമ്മേളനത്തിനിടെ കെസിബിസി പ്രസിഡണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു.

വികാരി ഫാ.തോമസ് ചൂണ്ടലിന്റെ നിർമ്മാണത്തിൽ ഫാ. ജോർജ് നെരേപറമ്പിൽ സി എം ഐ എഴുതിയ വരികൾക്ക് സംഗീതം പകർന്ന് ആലാപനം നടത്തിയിരിക്കുന്നത് ദൈവഗായകൻ പാടും പാതിരി ഫാ. പോൾ പൂവത്തിങ്കലാണ്.ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്,മാർ ടോണി നീലങ്കാവിൽ,കോഴിക്കോട് രൂപതാധ്യക്ഷൻ റവ.ഡോ. വർഗീസ് ചക്കാലക്കൽ,സെക്രട്ടറി ജനറൽ ബിഷപ് ജോസഫ് മാർ തോമസ്, ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. ജോർജ് നെരേപറമ്പിൽ,ഫാ. പോൾ പൂവത്തിങ്കൽ എന്നിവരുടെ സാന്നിധ്യത്തിലാണ് തിരുസഭാ സംരക്ഷണത്തെക്കുറിച്ചുള്ള ഈ ഗാനം പുറത്തിറക്കിയത്.വികാരി ഫാ.തോമസ് ചൂണ്ടൽ,അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി,കൈക്കാരൻ പോൾ ആലുക്ക എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group