പൗരസ്ത്യ സഭകളിൽ സിനഡാലിറ്റിയുടെ ചൈതന്യം നിലനിൽക്കുന്നുണ്ടെന്ന് സീറോമലബാർസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സിനഡാലിറ്റിയുടെ ഭാഗമായി മെത്രാന്മാരും അല്മായരുടെയും സമർപ്പിതരുടെയും വൈദികരുടെയും പ്രതിനിധികളും ഉൾപ്പെടുന്ന അസംബ്ലികൾ നടന്നുവരുന്നുണ്ട്. സീറോമലബാർസഭയിൽ അടുത്ത മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി 2024 ഓഗസ്റ്റിൽ നടക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. രൂപതകളിലും സമാനമായ രീതിയിൽ പ്രാദേശിക സിനഡൽ അസംബ്ലികൾ, സഭയുടെ പ്രത്യേക നിയമം നിർദേശിക്കുന്നതനുസരിച്ച് നടന്നുവരുന്നുണ്ടെന്നും മാർ ആലഞ്ചേരി പറഞ്ഞു.
സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് എന്ന നിലയിൽ വത്തിക്കാനിൽ നടക്കുന്ന സിനഡാത്മകതയെക്കുറിച്ചുള്ള സിനഡിൽ എക്സ് ഒഫിഷ്യോ ആയി സംബന്ധിക്കുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.
പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടു പ്രാർത്ഥനാപൂർവം ദൈവജനം മുഴുവൻ സഭയുടെ എല്ലാ സമിതികളിലും ഒന്നിച്ച് ആലോചിച്ചു തീരുമാനങ്ങൾ എടുക്കുകയും ആരും ആരുടെമേലും അധീശത്വം പുലർത്താതെ, സഭയിൽ സ്നേഹക്കൂട്ടായ്മയുടെയും പരസ്പരമുള്ള ശുശ്രൂഷയുടെയും ആത്മീയ സംസ്കാരം സൃഷ്ടിക്കാൻ എല്ലാവരും ഒത്തൊരുമിച്ചു പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഇവിടെ മെത്രാന്മാരോ അല്മായരോ വൈദികരോ സമർപ്പിതരോ ആരുതന്നെയായാലും സഭ പ്രാർത്ഥനാപൂർവം സഭയുടെ ഒന്നിച്ചുള്ള യാത്രയ്ക്കായി, ആലോചിച്ച് എടുക്കുന്ന തീരുമാനങ്ങൾക്കെതിരേ പ്രവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group