എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരം തുടരും. സമരം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി മന്ത്രിമാരായ ഡോ. ആർ. ബിന്ദുവും വീണാ ജോർജും ദയാബായിയെ സന്ദർശിച്ച് ഞായറാഴ്ച ചർച്ച നടത്തിയിരുന്നു.
എന്നാൽ, ചർച്ചയിൽ ദയാബായി സമരത്തിനാധാരമായി മുന്നോട്ടുവച്ച കാര്യങ്ങളിൽ ഒരെണ്ണത്തിനു മാത്രമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും വ്യക്തമായ മറുപടി രേഖാമൂലം ഇന്നലെ ലഭിച്ചത്. ഇതേത്തുടർന്നാണ് നിരാഹാര സമരം തുടരാൻ തീരുമാനിച്ചത്.
എൻഡോസൾഫാൻ ബാധിതരെ കണ്ടെത്തുന്നതിനുള്ള അപേക്ഷ രണ്ടു മാസത്തിനുള്ളിൽ സമർപ്പിച്ചു കഴിഞ്ഞാൽ പരിശോധിച്ച് പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന കാര്യത്തിൽ മാത്രമാണ് വ്യക്തമായ മറുപടി സർക്കാർ രേഖാമൂലം നല്കിയിട്ടുള്ളതെന്നു സമരസമിതി വ്യക്തമാക്കി.
മറ്റ് ആവശ്യങ്ങൾക്കെല്ലാം മുൻഗണന നല്കാമെന്നു മാത്രമാണ് സർക്കാർ രേഖാമൂലം മറുപടി നല്കിയിരിക്കുന്നതെന്നും മുൻഗണന മാത്രം പോരാ, തീരുമാനം എന്താണെന്നു വ്യക്തമാക്കിയുള്ള കൃത്യമായ മറുപടിയാണ് വേണ്ടതെന്നുമുള്ള നിലപാടിലാണ് ദയാബായി.
നിരാഹാര സമരത്തെത്തുടർന്ന് അവശയായ ദയാബായിയെ ജനറൽ ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. അവിടെയും നിരാഹാരം തുടരുകയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group