അധികാരികളുടെ ഭാഗത്തുനിന്ന് നീതി ലഭിക്കും വരെ പോരാട്ടം തുടരും : ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ

ദളിത് ക്രൈസ്‌തവർക്ക് നീതി ലഭിക്കും വരെ അവർക്കായുള്ള പോരാട്ടം തുടരുമെന്ന് ലത്തീൻ തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ.

ദളിത് ക്രൈസ്ത‌വ ഏകോപന സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ച് ഫ്ളാഗ് ഓഫ് ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. അധികാരികളുടെ ഭാഗത്തു നിന്നു നീതി ലഭിക്കാനായുള്ള പോരാട്ടത്തിൻ്റെ ഭാഗമായാണ് ഈ മാർച്ച്. ദളിത് ക്രൈസ്‌തവ സമൂഹത്തോട് അധികാരികൾ കാലാകാലങ്ങളായി നീതി നിഷേധമാണു നടത്തുന്നതെന്നു അദ്ദേഹം പറഞ്ഞു.

ഈ മാർച്ച് ഒരു പ്രതീകാത്മക സമരമാണ്. ദളിത് ക്രൈസ്‌തവർക്കു ലഭിക്കേണ്ട ന്യായമായ അവകാശങ്ങൾ ലഭ്യമാക്കണമെന്നും ആർച്ച് ബിഷപ് കൂട്ടിച്ചേ ർത്തു. പാളയം സെന്റ് ജോസഫ്സ‌് കത്തീഡ്രലിനു മുന്നിൽനിന്ന് ആരംഭിച്ച സെക്രട്ടേറിയറ്റ് മാർച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന ധർണ ഡോ. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു. ദളിത് ക്രൈസ്‌തവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ടെന്നും ദളിത് ക്രൈസ്‌തവരുടെ വിഷയങ്ങളിൽ കോൺഗ്രസ് എപ്പോഴും അനുകൂല നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group