യുവജന വർഷാചരണത്തിന് ഒരുങ്ങി സീറോ മലബാർ യൂറോപ്പ് സഭാ സമൂഹം

യുവജനങ്ങളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുവാനും, ക്രിസ്തീയ വിശ്വാസത്തിൽ അടിയുറച്ച യുവത്വങ്ങൾ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ
യൂറോപ്പിലെ സിറോ മലബാർ സഭാസമൂഹം യുവജന വർഷാചരണത്തിന് തുടക്കം കുറിച്ചു. 2021 മേയ് 22 മുതൽ 2022 മേയ് 22വരെയാണ് യൂറോപ്പിലെ സീറോ മലബാർ അപ്പസ്‌തോലിക് വിസിറ്റേഷൻ യുവജന വർഷമായി ആചരിക്കുന്നത്.’മിസിയോ’ എന്ന് പേരിട്ടിരിക്കുന്ന യുവജനവർഷാചരണത്തിന്, ‘പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ജെറുസലേമിലും യൂദയാ മുഴുവനും സമരിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും,’ എന്ന തിരുവചന ഭാഗമാണ് ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത്.ഓൺലൈനിൽ ക്രമീകരിച്ച സമ്മേളനത്തിൽ സിറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വർഷാചരണം ഉദ്ഘാടനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group