സുറിയാനി ആരാധന ഗീതങ്ങളുടെ ആചാര്യൻ വിടപറഞ്ഞു

സുറിയാനി ആരാധന ഗീതങ്ങളുടെ ആചാര്യനും ആധികാരികമായി സുറിയാനി ഭാഷ അനേകർക്ക് പകർന്നു നൽകുകയും ചെയ്ത വൈദികനാണ് വിടപറഞ്ഞത്.ഫാ. സെബാസ്റ്റ്യൻ ശങ്കുരിക്കൽ തന്റെ ദിവ്യബലികളിലും ഗീതങ്ങളിൽ സുറിയാനി ഭാഷയിൽ കൃത്യതയോടും തനത് ഈണത്തിലും ആലപിക്കുന്നതിൽ അദ്ദേഹത്തിന് പകരക്കാരൻ ഇല്ല. 1961 സെപ്തംബര്‍ 27-ന് കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവില്‍ നിന്നു ഫാ. സെബാസ്റ്റ്യന്‍ പൗരോഹിത്യം സ്വീകരിച്ചു. മുട്ടം പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായും കച്ചേരിപ്പടി, നോര്‍ത്ത് പറവൂര്‍, ഉദയംപേരൂര്‍ ഓള്‍ഡ്, ഇരുമ്പനം, പാലാരിവട്ടം, തിരുമുടിക്കുന്ന്, മൂക്കന്നൂര്‍, മേലൂര്‍, ആലുവ, ഇടപ്പള്ളി, തലയോലപ്പറമ്പ്, താന്നിപ്പുഴ, ആലങ്ങാട്, വള്ളുവള്ളി, കുറുമശ്ശേരി എന്നീ ഇടവകകളില്‍ വികാരിയായും, സിഎംഎല്‍, ഡിസിഎംഎസ്, ഹോളി ചൈല്‍ഡ്ഹുഡ്, പൊന്തിഫിക്കല്‍ അസോസിയേഷന്‍സ് എന്നീ മേഖലകളില്‍ ഡയറക്ടറായും അച്ചന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group