സഹനങ്ങളിലൂടെ സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യനാണ് : മാർ റാഫേൽ തട്ടിൽ

സഹനങ്ങളിലൂടെ സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യനാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെന്ന് മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ.

സീറോമലബാർ സഭാ അസംബ്ലിയുടെ രണ്ടാംദിനത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മേജർ ആർച്ചുബിഷപ്പെന്ന നിലയിലെ നേതൃത്വശുശ്രൂഷകൾക്ക് സഭയുടെ മുഴുവൻ ആദരവർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു മാർ റാഫേൽ തട്ടിൽ.

ക്രിസ്തുസ്നേഹത്തിന്റെയും സഭാസ്നേഹത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും നേരനുഭവമാണ് മാർ ജോർജ് ആലഞ്ചേരി സഭയ്ക്കു സമ്മാനിച്ചത്. കുടിയേറ്റജനത സഭയുടെ ഹൃദയമിടിപ്പാണെന്ന ബോധ്യത്തിൽ ആലഞ്ചേരി പിതാവ് നടത്തിയ ശ്രമങ്ങളുടെ ഭാഗമായി സഭയ്ക്കുണ്ടായ വളർച്ച ആർക്കും മറക്കാൻ കഴിയില്ല. വരാനിരിക്കുന്ന കിരീടത്തിൽ കർത്താവിന്റെ മുദ്രകളാണ് ആലഞ്ചേരി പിതാവ് ഏറ്റുവാങ്ങിയ സഹനങ്ങളെന്നും ഇതു സത്യത്തിന്റെ കൂടെ നിന്നതിനാലാണെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group