പ്രശസ്ത സിനിമാതാരവും പ്രോലൈഫ് പ്രവർത്തകനുമായ സിജോയ് വർഗീസിന്റെ അനുഭവ സാക്ഷ്യം ശ്രദ്ധേയമാകുന്നു,ഇരിങ്ങാലക്കുട ‘സഹൃദയ എൻജിനീയറിങ് കോളേജി’ൽ സംഘടിപ്പിച്ച, വലിയ കുടുംബങ്ങളുടെ സംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കുടുംബവർഷാചരണ സമാപനം, ഇരിങ്ങാലക്കുട രൂപത ‘പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റി’ന്റെ ഒന്നാം വാർഷികം എന്നിവയോട് അനുബന്ധിച്ച് സംഘടിപ്പിച്ച, കൂടുതൽ മക്കളുള്ള കുടുംബങ്ങളുടെ സംഗമത്തിൽ മുഖ്യാതിഥിയായിരുന്നു അഞ്ച് മക്കളുടെ പിതാവായ സിജോയ് വർഗീസ്.
കത്തോലിക്കാ വിശ്വാസത്തിന്റെ വിശുദ്ധിയും പാരമ്പര്യവും നന്മയും ജന്മനാ കിട്ടിയതിന്റെ സന്തോഷത്തിലാണ് താൻ ജീവിക്കുന്നതെന്നും, തന്റെ 16-ാം വയസ്സിൽ മാതാപിതാക്കൾക്ക് സംഭവിച്ച വാഹനാപകടത്തെ കുറിച്ചും അദ്ദേഹം പങ്കുവെച്ചു.
അപകടത്തിൽ സിജോയ് വർഗീസിന്റെ അമ്മ മരണപ്പെടുകയും പിതാവിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
എന്തു കൊണ്ട് ഇങ്ങനെ സംഭവിച്ചെന്ന ചിന്ത ഞങ്ങളെ അസ്വസ്ഥരാക്കിയെന്നും, ഈ ദിനങ്ങളിൽ കന്യാസ്ത്രീ കൂടിയായ, പിതാവിന്റെ സഹോദരിയാണ് എന്നെയും സഹോദരങ്ങളെയും ശക്തിപ്പെടുത്തിയതെന്നും സിജോ പറയുന്നു.
വിശുദ്ധരെല്ലാം ജീവിത വിശുദ്ധി നേടിയത് കടുത്ത സഹനത്തിലൂടെയാണെന്ന സിസ്റ്ററിന്റെ വാക്കുകളാണ് മുന്നോട്ടുള്ള യാത്രയിൽ പ്രചോദനമായത്. തകർന്നു പോകുമായിരുന്ന ജീവിതങ്ങൾ ദൈവത്തോട് ചേർന്നു നിന്നതുകൊണ്ടു മാത്രമാണ് തിരിച്ചു പിടിക്കാനായതെന്നും സിജോയ് കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group