തിരുവസ്ത്രത്തെ അവഹേളിക്കുന്ന ഫോട്ടോഷൂട്ടിന് എതിരെയുള്ള പ്രമേയം.

മണ്ണാറപ്പാറ പിതൃവേദിയും, ഇരവിമംഗലം സ്വതന്ത്ര കുരിശു പള്ളിയിടവക പിതൃവേദിയും സംയുക്തമായി ചേർന്ന പ്രതിക്ഷേധ യോഗം ,സഹസ്രാബ്ദങ്ങളായി കത്തോലിക്ക സഭ പഠിപ്പിക്കുകയും കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന പാരമ്പര്യങ്ങളെയും, വിശുദ്ധിയേയും വികലമാക്കി “സ്നേഹം, സ്വാതന്ത്ര്യം ,പൂർണ്ണത ” എന്ന തലക്കെട്ടോടെ സെലിബ്രിറ്റി’ ഫോട്ടോഗ്രാഫർ യാമി കത്തോലിക്കാ സന്യാസിനികളുടെ തിരുവസ്ത്രത്തെ അനുകരിച്ചുള്ള വേഷവിധാനങ്ങളോടെയുള്ള യുവതികളുടെ ‘ലെസ്ബിയൻ ‘ പ്രണയ ഫോട്ടോഷൂട്ട് ചെയ്തു സാമൂഹ്യ മധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ മണ്ണാറപ്പാറ പിതൃവേദി ഐക്യകണ്ഠേന അപലപിക്കുന്നു
സന്യസിനികളുടെ വസ്ത്രം ആത്മസമർപ്പണത്തിൻ്റെയും വിശുദ്ധിയുടെയും ലാളിത്വത്തിൻ്റെയും നിസ്വാർത്ഥ സേവനത്തിൻ്റെയും പ്രിതീകമാണ്. ഫോട്ടോ ഷൂട്ടിന് വേണ്ടി വേഷം കെട്ടാനുള്ള വസ്ത്രമല്ല. ഇത് ഒരു ജീവിത സമർപ്പണത്തിൻ്റെ അടയാളമാണ്. ക്രിസ്തുവിനെ സ്നേഹിക്കുന്ന ഇവർ വിവാഹം കഴിക്കാതെ തങ്ങളുടെ ജീവിതം ക്രിസ്തുവിനായി സമർപ്പിക്കുന്നു. തങ്ങളുടെ ചുറ്റുമുള്ള ആൾക്കാരിൽ ക്രിസ്തുവിൻ്റെ മുഖം കണ്ട് അവരുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുന്നു. അവർ അളുകൾക്ക് വിദ്യ പകർന്ന് നല്കിയോ, രോഗാവസ്ഥയിൽ ശിശ്രുഷിച്ചോ, ജീവിതനൊമ്പരങ്ങളിൽ സ്വാന്ത്വനം നല്കിയോ, അനാഥത്വത്തിൽ അമ്മയുടെ സ്നേഹം നല്കിയോ, വാർദ്ധക്യത്തിൻ്റെ എകാന്തതയിൽ മകളുടെ കരുതൽ നല്കിയോ, ഒക്കെ ഒരു ജനതയുടെ കൂടെ നടന്നവരും നടക്കുന്നവരുമാണ് ഈ ക്രൈസ്തവ സന്യസിനികൾ.ഇന്നു നാം കാണുന്ന ദൈവത്തിൻ്റെ സ്വന്തം നാടായ, കേരളത്തിൻ്റെ ഓരോ മുക്കിലും മൂലയിലും അനേകായിരം ക്രൈസ്തവ സന്യസ്തരുടെ വിയർപ്പുതുള്ളികൾ ചാലുകീറിയ ഇടങ്ങളാണ്. പകലന്തിയോളം കഠിനാധ്വാനം ചെയ്തു രാത്രിയുടെയും, പ്രഭാതത്തിൻ്റെയും യാമങ്ങളിൽ ദൈവതിരുമുമ്പിൽ തങ്ങൾ ആയിരിക്കുന്ന ദേശത്തിനും അവിടെ വസിക്കുന്ന ഓരോ മനുഷ്യ ജന്മത്തിന്നും വേണ്ടി മനസ്സുരുകി പ്രാർത്ഥിക്കുന്ന ഈ നന്മ മരങ്ങളുടെ ചെറിയ സമൂഹത്തെയാണ് ചിലർ ‘ലെസ്ബിയൻസ്‌’ എന്ന വിശേഷണം നല്കി ഫോട്ടോ ഷൂട്ട് നടത്തി ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ പേരു പറഞ്ഞ് കർത്താവിൻ്റെ മണവാട്ടിമാരായി സ്വയം സമർപ്പിച്ചിട്ടുള്ള ഈ സന്യസിനികളെ ഒന്നടക്കം അപമാനിക്കുകയും, അവഹേളിക്കുകയും ,ക്രൈസ്തവർ പാവനമായി കരുതുന്ന സ്വയം സമർപ്പണങ്ങളെ നീ ചമായി ചിത്രീകരിച്ച്, വിശ്വാസത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്ന വികലമായ ഈ ആവിഷ്ക്കാര മ്ലേച്ഛതയെ യ്ക് എതിരെ ഈ യോഗം ശക്തമായ ഭാഷയിൽ അപലപിക്കുകയുംപ്രതിഷേധിക്കുകയും ചെയ്യുന്നു.

പ്രസിഡൻ്റ്
ജെയിംസ് കൊല്ലമല
സെക്രട്ടറി
ബോബൻ കാറുകുളം
ബിനോയി ചെരിയംപറമ്പിൽ ,
സനിഷ് പാറക്കാല. ഇരവിമംഗലം പള്ളി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group