ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരുടെ നിയമപരമായ ചിലവുകള്‍ വഹിക്കുവാന്‍ രൂപീകരിച്ച ‘612 ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫണ്ട്’ എന്ന മാനുഷിക ദുരിതാശ്വാസ നിധി ചൈനീസ് സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തില്ല എന്ന കുറ്റത്തിന് വിചാരണ നേരിടുന്ന ഹോങ്കോങ്ങ് രൂപതയുടെ മുന്‍ മെത്രാന്‍ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ ഉള്‍പ്പെടെയുള്ള 6 പേരുടെ വിചാരണ ആരംഭിച്ചു.
എന്നാൽ മുന്‍ മെത്രാന് പിന്തുണയുമായി കത്തോലിക്കാ നേതാക്കളും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
കര്‍ദ്ദിനാള്‍ സെന്‍ ദൈവത്തിന്റെ മനുഷ്യനാണെന്നും ക്രിസ്തുവിന്റെ സ്നേഹത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന വ്യക്തിയാണെന്നും വിശുദ്ധ ഡോണ്‍ ബോസ്കോയേപ്പോലെ അഗാധമായ സ്നേഹമുള്ള അദ്ദേഹത്തെ ക്രിസ്തു തന്നെയാണ് തന്റെ പുരോഹിതനായി തിരഞ്ഞെടുത്തതെന്നും ജനതകളുടെ സുവിശേഷവത്കരണത്തിനുള്ള തിരുസംഘത്തിന്റെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി ഇറ്റാലിയന്‍ വാര്‍ത്താ പത്രമായ അവെന്നൈറിനോട് പ്രതികരിച്ചു. ‘ചൈനയില്‍ വിചാരണ നേരിടുന്ന കര്‍ദ്ദിനാള്‍ സെന്നിനെ നമ്മുടെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണം, ചൈനയിലെ സഭ നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടും മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക’ എന്ന് ബിഷപ്പ് തോമസ് ടോബിന്‍ ട്വീറ്റ് ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group