ഗർഭധാരണത്തിന്റെ പ്രാരംഭ ഘട്ടം മുതൽ ഗർഭച്ഛിദ്രം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്ന ബിൽ യു.എസ് സംസ്ഥാനമായ ഒക്‌ലഹോമ പാസാക്കി.
ഗർഭസ്ഥ ശിശുവിന്റെ ഹൃദയം മിടിച്ചു തുടങ്ങിയാൽ (ആറാം മാസം മുതൽ) ഗർഭച്ഛിദ്രം നിയമ വിരുദ്ധമാക്കുന്ന നിയമ നിർമ്മാണങ്ങൾ യു.എസ് സംസ്ഥാനങ്ങളിൽ ഉണ്ടാകാറുണ്ടെങ്കിലും അണ്ഡവും ബീജവും സംയോജിക്കുന്ന, ഗർഭധാരണത്തിന്റെ ആരംഭഘട്ടം മുതൽ ഗർഭച്ഛിദ്രം നിരോധിക്കുന്ന നിയമ നിർമ്മാണ നീക്കം ഇതാദ്യമാണ്. അതുകൊണ്ടു തന്നെ, രാജ്യത്തെ ഏറ്റവും ശക്തമായ ഗർഭച്ഛിദ്ര വിരുദ്ധ നിയമം എന്ന വിശേഷണത്തോടെയാണ് ബിൽ പാസാക്കിയിരിക്കുന്നത്.
16ന് എതിരെ 73 വോട്ടുകൾക്ക് ജനപ്രതിനിധി സഭ പാസാക്കിയ ബിൽ ഗവർണർ കെവിൻ സ്റ്റിറ്റിന്റെ പരിഗണനയിലാണ്. ഗർഭച്ഛിദ്രം നിരോധിക്കുന്ന ബില്ലിൽ ഒപ്പുവെക്കുമെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാൽ, നിയമം പ്രാബല്യത്തിൽ വരുമെന്ന ഉറപ്പിലാണ് സംസ്ഥാനത്തെ പ്രോ ലൈഫ് സമൂഹം. അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സന്ദർഭത്തിന് പുറമെ ബലാത്സംഗം, ലൈംഗികാതിക്രമം, അവിഹിതബന്ധം എന്നിവയിലൂടെ സംഭവിക്കുന്ന ഗർഭധാരണത്തിനും മാത്രമായിരിക്കും നിയമത്തിൽ ഇളവുണ്ടാവുക.
നിയമം ലംഘിക്കുന്നവർക്ക് കർശനമായ ശിക്ഷാനടപടികൾ ഉറപ്പാക്കുന്ന ബില്ലിൽ, ഗർഭച്ഛിദ്രം നടത്തുന്നവർക്കും അതിന് സഹായിക്കുന്നവർക്കും എതിരെ ആർക്കും കേസ് ഫയൽ ചെയ്യാൻ അനുവദിക്കുന്ന വകുപ്പും വ്യവസ്ഥ ചെയ്തിട്ടുണ്ട്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group