ഏപ്രിൽ 17ന് ശേഷം ഏകീകൃത കുർബാന അർപ്പണ രീതി ഇരിങ്ങാലക്കുട രൂപതയിൽ നിലവിൽ വരും: മാർ പോളി കണ്ണൂക്കാടൻ

2022 ഏപ്രിൽ 17 ന് ഉയിർപ്പ് ഞായർ മുതൽ സിറോ മലബാർ സഭയുടെ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന അർപ്പണ രീതി ഇരിങ്ങാലക്കുട രൂപതയിലെ എല്ലാ ഇടവകകളിലും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ പ്രസ്താവനയിറക്കി.

ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുവാൻ അസൗകര്യങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ നേരിട്ട സ്ഥലങ്ങളിലെ ദൈവാലയങ്ങളിൽ സീറോമലബാർ സഭാസിനഡ് നൽകിയ ഇളവ് 2022 ഏപ്രിൽ 17 ന് ഉയിർപ്പ് ഞായർ ദിനത്തിൽ തീരുകയാണ്.
ആയതിനാൽ ഏപ്രിൽ 17 ന് ശേഷം എല്ലാ രൂപതയിലെ എല്ലാ ഇടവകകളിലും ഏകീകൃത കുർബാന അർപ്പണ രീതി നടപ്പിലാക്കണമെന്ന് പിതാവ് പ്രസ്താവനയിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group