ഭൂമിയിടപാടിലെ തുടർനടപടികൾക്കായി വത്തിക്കാൻ അനുമതി നൽകി.

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിലെ തുടർനടപടികൾക്കായി വത്തിക്കാൻ അനുമതി നൽകി. ഇതോടെ
തർക്കം മൂലം ഈടായി കിട്ടിയ കോട്ടപ്പടിയിലെ 25 ഏക്കർ സ്ഥലം വിൽക്കാൻ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് വത്തിക്കാനിലെ പരരസ്ത്യ തിരുസംഘം നിർദേശം നൽകി.
എറണാകുളം-അങ്കമാലി അതിരൂപതയിലെ കാനോനിക സമിതികൾ വത്തിക്കാൻ തീരുമാനം നടപ്പാക്കാൻ സഹകരിച്ചില്ലെങ്കിൽ പെർമനെന്റ് സിനഡിനോടാലോചിച്ച് സ്ഥലം വിൽപ്പന പൂർത്തിയാക്കാനാണ് വത്തിക്കാൻ നിർദേശം നൽകിയിട്ടുള്ളത്. ഇതിന് തടസ്സം നിൽക്കുന്നവർക്കെതിരെ സഭാതല അച്ചടക്ക നടപടികൾ കൈക്കൊള്ളണമെന്നും നിർദേശമുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group