മാർപാപ്പായുടെ ആരാധനക്രമ ആഘോഷങ്ങളുടെ കാര്യപരിപാടികൾ വത്തിക്കാൻ പ്രസിദ്ധീകരിച്ചു

വത്തിക്കാൻ സിറ്റി: വലിയ നോമ്പിനോടനുബന്ധിച്ച് മാർച്ച് മാസത്തിൽ പാപ്പാ മുഖ്യകാർമ്മീകത്വം വഹിക്കുന്ന ആരാധനാ ക്രമങ്ങളുടെ വിവരങ്ങൾ വത്തിക്കാൻ പൊന്തിഫിക്കൽ ആരാധനക്രമ ആഘോഷങ്ങളുടെ തലവൻ ആർച്ച് ബിഷപ്പ് ദിയേഗോ റാവെല്ലി പ്രസിദ്ധീകരിച്ചു.

മാർച്ച് രണ്ടാം തിയതി, വിഭൂതി തിരുന്നാൾ ദിനത്തിൽ പാപ്പാ വിശുദ്ധ ആൻസ്ലേമിന്റെ നാമഥേയത്തിലുള്ള പള്ളിയിൽ നിന്ന് പ്രാദേശിക സമയം വൈകിട്ട് 4.30ന് അനുതാപ പ്രദക്ഷണമായി നടന്ന് വൈകുന്നേരം അഞ്ച് മണിക്ക് വിശുദ്ധ സബീനാ ബസിലിക്കയിലെത്തും.അവിടെ വിഭൂതിതിരുന്നാൾ തിരുകർമ്മങ്ങളിൽ മുഖ്യകാർമ്മീകത്വം വഹിക്കും.മാർച്ച് നാലാം തിയതി, വത്തിക്കാനിൽ Consistoro ശാലയിൽ രാവിലെ 10.30 ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വോട്ടെടുപ്പ് നടക്കുന്ന സാധാരണ പൊതുയോഗത്തിൽ (Ordinary Public Consistory) പങ്കെടുക്കും.

മാർച്ച് 25, വൈകുന്നേരം അഞ്ച് മണിക്ക് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടക്കുന്ന അനുതാപ ശുശ്രൂഷ പാപ്പാ നിർവ്വഹിക്കുമെന്നും അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group