രണ്ടാമത് ഗ്രാന്റ് പേരന്റ്സ് ഡേയുടെ വിഷയം വത്തിക്കാൻ പ്രഖ്യാപിച്ചു. സങ്കീർത്തനം 92 ലെ 14-ാം വാക്യമാണ് ഈ വർഷത്തെ വിഷയം. വാർദ്ധക്യത്തിലും അവർ ഫലം പുറപ്പെടുവിക്കും. അവർ എന്നും ഇലചൂടി പുഷ്ടിയോടെ നില്ക്കും എന്നതാണ് വാക്യം .
കുടുംബങ്ങളിൽ അരികുകളിലേക്ക് മാറ്റിനിർത്തപ്പെടുന്ന പ്രായമായവരുടെ മൂല്യം വീണ്ടും കണ്ടെത്താനും തിരിച്ചറിയാനും ഈ വിഷയം സഹായിക്കുമെന്ന് ഇതോട് അനുബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ വർഷമാണ് ഫ്രാൻസിസ് മാർപാപ്പ പ്രായമുള്ളവരെ ആദരിക്കുവാൻ ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്. ജൂലൈയിലെ നാലാമത്തെ ഞായറാഴ്ചയോ അല്ലെങ്കിൽ ഈശോയുടെ വല്യപ്പച്ചനും വല്യമ്മച്ചിയുമായ യൊവാക്കിം- അന്ന ദമ്പതികളുടെ തിരുനാൾ ദിനത്തിലോ ആണ് ഈ ദിനാചരണം.
ഞാൻ എല്ലായ്പ്പോഴും നിങ്ങളോടുകൂടെയുണ്ടായിരിക്കും എന്നതായിരുന്നു
കഴിഞ്ഞവർഷത്തെ വിഷയം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group