”ജപമാല മാരത്തണി”ന് ഇന്ന് വേളാങ്കണ്ണി ബസിലിക്ക നേതൃത്വം നൽകും….

കൊറോണ മഹാമാരിയ്ക്കെതിരേ മാർപാപ്പയുടെ പ്രത്യേക പ്രാർത്ഥന ആഹ്വാനമായ
”ജപമാല മാരത്തണി”ന് ഇന്ന് വേളാങ്കണ്ണി ബസിലിക്ക നേതൃത്വം നൽകും.എല്ലാ ശാസ്ത്രജ്ഞരെയും വൈദ്യശാസ്ത്ര ഗവേഷണകേന്ദ്രങ്ങളെയുമാണ് ഇന്നത്തെ ജപമാല പ്രാർത്ഥനയിൽ നിയോഗങ്ങളായി സമർപ്പിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 9.25 നാണ് ജപമാല അർപ്പിക്കുന്നത്.മേയ് ഒന്നുമുതൽ 31വരെ ക്രമീകരിച്ചിരിക്കുന്ന ”ജപമാല മാരത്തണി”ൽ ഓരോ ദിവസത്തേയും ജപമാല പ്രാർത്ഥന നയിക്കുന്നത് വിവിധ രാജ്യങ്ങളിൽനിന്ന് പാപ്പ തിരഞ്ഞെടുത്ത തീർത്ഥാടനകേന്ദ്രങ്ങളാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group