നൂറാം വയസ്സിലും തീക്ഷ്ണതയോടെ വിശ്വാസ സാക്ഷ്യo നൽകുന്ന വൈദികന്റെ വീഡിയോ വൈറലാകുന്നു..

തന്റെ നൂറാം വയസ്സിലും തീക്ഷ്ണത കുറയാതെ ക്രിസ്തുവിന് സാക്ഷ്യം നൽകുന്ന ഫാ മോണ്‍. ടുറോയുടെ വീഡിയോ വൈറലാകുന്നു.

വാർദ്ധക്യത്തിലെ അവശതയിലും വിശ്വാസതീക്ഷ്ണത കുറയാതെ വചനപ്രഘോഷണo നടത്തുന്ന ഫാ മോണ്‍. ടുറോയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. കാച്ചിക്കുറുക്കിയത് എന്ന വിശേഷണത്തിന് സര്‍വ്വഥായോഗ്യമായ പ്രസംഗമാണെങ്കിലും വളരെ ശക്തമായ വാക്യങ്ങൾ ആണ് ഫാദർ ഉപയോഗിച്ചിരിക്കുന്നത്.
ക്ലാസ് റൂമില്‍ അധ്യാപകന്‍ പ്രസംഗിക്കുന്നതുപോലെ ഏകപക്ഷീയമായ ഒരു ശൈലി ഞാന്‍ ഇഷ്ടപ്പെടുന്നില്ല. – തന്റെ പ്രസംഗത്തെക്കുറിച്ചുളള കാഴ്ചപ്പാട് അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ഇമ്മാക്കുലേറ്റ് കണ്‍സെപ്ംഷന്‍ സെമിനാരിയില്‍ 60 വര്‍ഷമായി അദ്ദേഹം അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട് . നാലു പുസ്തകങ്ങളും രചിചിട്ടുണ്ട്. സെമിനാരി ലൈബ്രറിയുടെ ഡയറക്ടറായും . നിരവധി ബോര്‍ഡുകളില്‍ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട് .

ജനുവരി 26 അദ്ദേഹത്തിന്റെ നൂറാം ജന്മദിനം ആഘോഷിക്കുവാൻ വേണ്ടി കാത്തിരിക്കുകയാണ് ശിഷ്യരും സുഹൃത്തുക്കളും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group