പ്രാർത്ഥന യുദ്ധത്തെ നിഷ്ക്രിയമാക്കുന്ന ആയുധം: കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രി

യുദ്ധത്തെ നിഷ്ക്രിയമാക്കാനുള്ള ഏക ആയുധം പ്രാർത്ഥനയാണെന്ന് ഉദ്ബോധിപ്പിച്ച് പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രി.മാർച്ച് 2- വിഭൂതി ബുധനാഴ്ച യുക്രൈയിനു വേണ്ടിയുള്ള പ്രാർത്ഥനയ്ക്കു ശേഷം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.ലോകത്തിൻറെയും ഭൂമിയിലെ ശക്തരുടെയും അവഹേളനം ഏറ്റുവാങ്ങുന്നവരുടെ വിനയത്തിൻറെ ശക്തി നമുക്കുണ്ടെന്നും കർദ്ദിനാൾ സാന്ദ്രി പറഞ്ഞു.

നമ്മുക്ക് മിസൈലുകളില്ല, തോക്കുകളില്ല, ടാങ്കുകളില്ല, എന്ത് വിലകൊടുത്തും അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്ന അക്രമത്തിന്റെ ശക്തി നമുക്കില്ല. ലോകത്തിന്റെയും ഭൂമിയിലെ ശക്തരുടെയും അവജ്ഞ ഏറ്റുവാങ്ങുന്നവരുടെ വിനയത്തിന്റെ ശക്തി നമുക്കുണ്ട്. നമ്മുടെ ഒരേയൊരു ആയുധം – മാനവികതയ്‌ക്ക് ഇത്രയധികം നാണക്കേടും ഇത്രയധികം കഷ്ടപ്പാടുകളും നേരിടുമ്പോൾ, പ്രാർത്ഥിക്കുകയെന്നതാണ് നാം ചെയ്യേണ്ടതെന്നും കര്‍ദ്ദിനാള്‍ ഓർമിപ്പിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group