യുദ്ധത്തിന്‍റെ ക്രൂരത അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ട് ഗാസയിലെ ഏക കത്തോലിക്കാ ഇടവകയിലെ പുരോഹിതനായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലിയുടെ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍, ഇസ്രായേലി അധികാരികള്‍ ഗാസ ഒഴിയാന്‍ നല്‍കിയ മുന്നറിയിപ്പിനെപ്പറ്റി ഫാ. ഗബ്രിയേല്‍ പങ്കുവെച്ചു. എവിടെ പോകണമെന്നോ എന്തു ചെയ്യുമെന്നോ അറിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍. മിക്ക ആളുകള്‍ക്കും ഒരു വാഹനം പോലുമില്ല. അവര്‍ക്ക് പോകാന്‍ ഒരു വഴിയുമില്ല. ഇവിടത്തെ സ്ഥിതി ഭയാനകമാണെന്നും ഫാ. ഗബ്രിയേല്‍ പറഞ്ഞു. ഒപ്പം അവിടെ മദര്‍ തെരേസയുടെ സഹോദരിമാര്‍ക്കൊപ്പം താമസിച്ചിരുന്ന വികലാംഗരായ കുട്ടികളെ ഒഴിപ്പിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും കിടപ്പിലായ വൃദ്ധരും വികലാംഗരുമായ ആളുകളെ എന്ത് ചെയ്യും എന്ന ആശങ്കയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഇടവകയില്‍ 700 പേര്‍ ഉണ്ടായിരുന്നുവെന്നും മദര്‍ തെരേസയുടെ ചെറിയ സഹോദരിമാര്‍ക്കൊപ്പം 54 വികലാംഗ കുട്ടികളും ഇതേ അവസ്ഥയിലുള്ള മുതിര്‍ന്നവരും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാസയില്‍ നടന്ന ബോംബാക്രമണങ്ങളില്‍ 1,500- ലധികം ആളുകള്‍ മരിച്ചിരുന്നു. അതില്‍ കൂടുതല്‍ സാധാരണക്കാരും 400 ഓളം കുട്ടികളും ആയിരുന്നു. ജോലി പെര്‍മിറ്റുകളില്‍ വരുത്തിയ വിലക്കുകള്‍ മൂലം ആര്‍ക്കും പുറത്തുപോകാന്‍ കഴിയുന്നില്ല. കൂടാതെ ഭക്ഷണവും വെള്ളവും മരുന്നും വൈദ്യുതിയും ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍ അവിടെ നിലവിലുള്ളതെന്നും ഗാസയിലെ ഏക കത്തോലിക്കാ വൈദീകന്‍ കൂടിയായ റൊമാനെല്ലി കൂട്ടിച്ചേര്‍ത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group