ലോകം സമാധാനത്തിനു വേണ്ടി ദാഹിക്കുന്നു: ഫ്രാൻസിസ് മാർപാപ്പാ

സമാധാനത്തിനു വേണ്ടി ലോകം ദാഹിക്കുകയാണെന്ന് ഉദ്ബോധിപ്പിച്ചു കൊണ്ട് ലോക ജലദിനത്തിൽ ഫ്രാൻസിസ് പാപ്പായുടെ സന്ദേശം.

ലോക ജല ഫോറത്തിലെ അംഗങ്ങൾക്ക് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

“ജലം എന്ന് പറയുന്നത് സ്വാഗതത്തിന്റെയും അനുഗ്രഹത്തിന്റെയും ഒരു പ്രതീകമായി മാറണം; പരസ്പര വിശ്വാസവും സാഹോദര്യവും വർധിപ്പിക്കുന്ന കൂടിച്ചേരലിനും സഹവർത്തിത്വത്തിനുമുള്ള ഒരു പ്രതീകം. നമ്മുടെ ലോകം സമാധാനത്തിനായി ദാഹിക്കുന്നു. ഈ ദാഹം ശമിപ്പിക്കാൻ എല്ലാവരുടെയും നിരന്തരമായ പരിശ്രമവും സംഭാവനയും ആവശ്യമാണ്. ഓരോ മനുഷ്യന്റെയും അത്യാവശ്യവും സുപ്രധാനവുമായ ആവശ്യങ്ങൾ നിറവേറ്റപ്പെടുമ്പോൾ ലഭിക്കുന്ന സംതൃപ്തിയാണ് ഈ സമാധാനത്തിന്റെ അടിസ്ഥാനം”- പാപ്പാ പറഞ്ഞു.

ജലത്തെ ഒരിക്കലും വിപണിയുടെ നിയമങ്ങൾക്ക് വിധേയമായ ഒരു സ്വകാര്യ വസ്തുവായി കണക്കാക്കരുത്. മൗലികവും സാർവത്രികവുമായ ഒരു മനുഷ്യാവകാശമാണ് ജലമെന്നും പാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group