ഇന്നത്തെ പകല്‍ ഇരുട്ട് മൂടും! നക്ഷത്രങ്ങള്‍ പോലും ദൃശ്യമായേക്കാം!! അത്യപൂര്‍വ സൂര്യഗ്രഹണത്തിന് സാക്ഷിയാകാൻ ലോകം

അത്യപൂർവ സൂര്യഗ്രഹണത്തിന് സാക്ഷിയാകാൻ ലോകം. പകലിനെ രാവാക്കുന്ന സമ്ബൂർണ സൂര്യഗ്രഹമാണ് ഇന്ന് നടക്കുക. മെക്സിക്കോയുടെ പസഫിക് തീരത്ത് പ്രാദേശിക സമയം രാവിലെ 11.07 മുതലാകും സൂര്യഗ്രഹണം ദൃശ്യമാകുക.

ഏഴ് മിനിറ്റിലേറെ ഇത് നീണ്ടു നില്‍ക്കുമെന്നാണ് വിലയിരുത്തല്‍. കാനഡ, യുഎസ്, മെക്സിക്കോ, വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് സൂര്യഗ്രഹണം ദൃശ്യമാകും. ഇന്ത്യൻ സമയം ഇന്ന് രാത്രി 9.12 PM-ന് ആരംഭിച്ച്‌ ഏപ്രില്‍ 9-ന് 2.22 AM-ന് അവസാനിക്കും. രാത്രിയായതിനാല്‍ തന്നെ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല.

സൂര്യഗ്രഹണ സമയത്ത് വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങള്‍ ഇരുട്ടിലാകുമെന്നും സന്ധ്യയ്‌ക്ക് സമാനമായ പ്രകാശമാകും അനുഭവപ്പെടുകയെന്നുമാണ് വിദഗ്ധർ പറയുന്നത്. മെക്സിക്കോയില്‍ നിന്ന് അമേരിക്കയിലെ വിവിധ ഭാഗങ്ങളിലൂടെ കടന്ന കാനഡയിലേക്കും സമ്ബൂർണ സൂര്യഗ്രഹണം വ്യാപിക്കും. നക്ഷത്രങ്ങള്‍ പോലും ദൃശ്യമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. നഗ്നനേത്രങ്ങള്‍ കൊണ്ട് ഇവ ദർശിക്കാൻ സാധിക്കും.

ഭൂമിയുടെ എവിടെയെങ്കിലും 18 മാസത്തിലൊരിക്കല്‍ സൂര്യഗ്രഹണം സംഭവിക്കുന്നുണ്ട്. 100 വർഷത്തിലൊരിക്കല്‍ മാത്രമാണ് ഒരു പ്രദേശത്ത് സമ്ബൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്നത്. ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്‌ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്ബോഴാണ് സമ്ബൂർണ സൂര്യഗ്രഹണം സംഭവിക്കുക.

50 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്ബൂർണ സൂര്യഗ്രഹണമാകും ഇതെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. 7.5 മിനിറ്റ് വരെ ഗ്രഹണം നീണ്ടുനില്‍ക്കും. 126 വർഷത്തിന് ശേഷമാകും ഇത്തരമൊരു സമ്ബൂർണ സൂര്യഗ്രഹണം വീണ്ടും സംഭവിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m