നൂറ്റമ്പതിൽപ്പരം രാജ്യങ്ങളിൽ നിന്നുള്ള 2000 കുടുംബങ്ങൾ പങ്കെടുക്കുന്ന ലോക കുടുംബ സംഗമത്തിന് റോമിൽ തിരി തെളിഞ്ഞു.
‘കുടുംബ സ്നേഹം : വിശുദ്ധയിലേക്കുള്ള വിളിയും മാർഗവും’ എന്നതാണ് ഇത്തവണത്തെ ലോക കുടുംബ സംഗമത്തിന്റെ ചിന്താവിഷയം. സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയർ, പോൾ ആറാമൻ ഹാൾ, സാൻജിയോവാനി ഇൻ ലാത്തറാനോ ചത്വരം എന്നിവിടങ്ങളാണ് പ്രധാന വേദികൾ. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും വിശ്വാസ ജീവിതം ജ്വലിപ്പിക്കാനും പരിപോഷിപ്പിക്കാനും സഹായിക്കും വിധമുള്ള ചർച്ചകളും ക്ലാസുകളും ലോക കുടുംബ സംഗമത്തിലുണ്ടാവുo.
സംഗമത്തിൽ പങ്കെടുക്കുന്നവർക്കൊപ്പമുള്ള പേപ്പൽ ദിവ്യബലി 25ന് വൈകിട്ട് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതോടെ സംഗമത്തിന് തിരശീല വീഴുമെങ്കിലും പിറ്റേന്ന് ജൂൺ 26 ഞായറാഴ്ച ആഞ്ചലൂസ് പ്രാർത്ഥനാമധ്യേ ലോക കുടുംബ സംഗമത്തിൽ പങ്കെടുത്തവർ ഉൾപ്പെടെയുള്ളവരെ പാപ്പാ അഭിസംബോധന ചെയ്യും. സമാപന സന്ദേശത്തോടൊപ്പം, അടുത്ത സംഗമ വേദിയെ കുറിച്ചുള്ള പ്രഖ്യാപനവും ഉണ്ടാകും.
കുടുംബ ബന്ധങ്ങൾ സുദൃഢമാക്കുക, മൂല്യാധിഷ്ഠിത കുടുംബ ജീവിതത്തിന് വഴിയൊരുക്കുക, ഗാർഹികസഭ എന്ന നിലയിൽ കുടുംബ പ്രേഷിതദൗത്യം സജീവമാക്കുക, നല്ല വ്യക്തികളെ വാർത്തെടുക്കുന്നതിൽ കുടുംബത്തിനുളള സ്ഥാനം ഉയർത്തിക്കാട്ടുക എന്നീ ലക്ഷ്യങ്ങളാണ് ‘ലോക കുടുംബ സംഗമ’ത്തിനുള്ളത്. ‘കുടുംബങ്ങൾക്കും അൽമായർക്കും ജീവനും’ വേണ്ടിയുള്ള ഡിക്കാസ്റ്ററിയാണ് മൂന്നു വർഷത്തിലൊരിക്കൽ സമ്മേളിക്കുന്ന സമ്മേളനത്തിന്റെ സംഘാടകർ.
ഏതാണ്ട് 150ൽപ്പരം രാജ്യങ്ങളിൽ നിന്ന് 2000 കുടുംബങ്ങളാണ് ഇത്തവണത്തെ സംഗമത്തിൽ പങ്കെടുക്കുക.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group