കോവിഡ് വ്യാപനത്തിൽ വിറങ്ങലിച്ച് ലോകം:ശക്തമായ പ്രാർത്ഥന ആഹ്വാനവുമായി കത്തോലിക്കാ സഭ

24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് എട്ടര ലക്ഷം പുതിയ കേസുകൾ.കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു.വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടരലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി പത്തൊന്‍പത് ലക്ഷം കടന്നു. മരണസംഖ്യ 31.93 ലക്ഷമായി ഉയര്‍ന്നു.ഇന്ത്യയില്‍ പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. വ്യാഴാഴ്ച 3.86 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3498 പേര്‍ മരിച്ചു. നിലവില്‍ 31 ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.81.99 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
ഇരുപത്തിനാല് മണിക്കൂറിനിടയില്‍ അരലക്ഷത്തിലധികം പേര്‍ക്കാണ് യുഎസില്‍ രോഗം സ്ഥിരീകരിച്ചത്.ഈ സാഹചര്യത്തിൽ കോവിഡ് രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന ലോകത്തിനു വേണ്ടി ദൈവത്തിന്റെ ശക്തമായ സംരക്ഷണം ഉറപ്പാക്കാൻ മാർപ്പാപ്പ ആഹ്വാനം ചെയ്ത ജപമാല പ്രാർത്ഥന യജ്ഞത്തിന് ഇന്ന് തുടക്കമായി…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group