പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയെ വിവാഹത്തിന് ക്ഷണിക്കുക, ക്ഷണം സ്വീകരിച്ച മാർപാപ്പ സ്നേഹത്തോടെ അവർക്കായി സമ്മാനങ്ങൾ അയയ്ക്കുക! വളരെ അപൂർവമായ സംഭവങ്ങൾ തന്നെയാണ്.
എന്നാൽ ഇവ അനുഭവിച്ച ദമ്പതികളാണ് ക്ലാര ക്യൂവാസും നഹുവൽ സോട്ടെലോയും. 2023 ഡിസംബർ 15-നായിരുന്നു ഇവരുടെ വിവാഹമെങ്കിലും അടുത്തിടെ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് ദമ്പതികൾ ഇക്കാര്യം വെളിപ്പെടുത്തിയത്.
വിവാഹത്തിന് കുറച്ചുമുമ്പ്, റോമിലേക്കുള്ള ഒരു ബിസിനസ് യാത്രയ്ക്കിടെയാണ്, ഫ്രാൻസിസ് മാർപാപ്പയെ ചടങ്ങിലേക്കു ക്ഷണിക്കുക എന്ന ആശയം ഇവരുടെ മനസിൽ ഉടലെടുക്കുന്നത്. ഇതേത്തുടർന്ന് ഒരു മഞ്ഞക്കവറിൽ ഒരു പ്രത്യേക ക്ഷണക്കത്ത് തയ്യാറാക്കുകയും ചെയ്തു. ക്ഷണക്കത്തിൽ, വിവാഹത്തിന്റെ മറ്റു വിശദാംശങ്ങൾക്കൊപ്പം പ്രാർത്ഥന മൂലക്കല്ലായി ഉള്ള ഒരു ഗോവണിപോലെ ആയിരിക്കണം തങ്ങളുടെ വിവാഹം എന്ന ആശയവും ഇവർ വെളിപ്പെടുത്തിയിരുന്നു.
അങ്ങനെ തയ്യാറാക്കിയ കത്തുമായി പൊതുസദസിൽ പങ്കെടുക്കാൻ കഴിഞ്ഞെങ്കിലും ക്ഷണക്കത്ത് പാപ്പായ്ക്ക് നേരിട്ടുനൽകാൻ കഴിഞ്ഞില്ല. പകരം ഒരു സ്വിസ് ഗാർഡിൻ്റെ കൈയിൽ കത്ത് നൽകിയെങ്കിലും അത് പാപ്പയുടെ കൈവശം എത്തുമെന്ന കാര്യത്തിൽ അവർക്ക് ഒരു ഉറപ്പുമുണ്ടായിരുന്നില്ല. ആദ്യശ്രമത്തിൽ പരാജയപ്പെട്ടുവെങ്കിലും രണ്ടാമത്തെ ശ്രമത്തിൽ ക്യൂവാസ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “ഞാൻ ഡിസംബറിൽ വിവാഹിതയാകും. ഞാൻ ഒരു അർജന്റീനക്കാരനെ വിവാഹം കഴിക്കുന്നു!“ ഇത് ഫ്രാൻസിസ് മാർപാപ്പയുടെ ശ്രദ്ധ ആകർഷിച്ചു.
ആഴ്ചകൾക്കുശേഷം, പരിശുദ്ധ പിതാവ് വിവാഹത്തിൽ പങ്കെടുത്തില്ലെങ്കിലും, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ നിന്ന് അവർക്ക് പ്രതികരണം ലഭിച്ചു. ബിഷപ്പ് റോബർട്ടോ കാംപിസി അവർക്ക് രണ്ടു ജപമാലകളും ഒരു കാർഡും സഹിതം മാർപാപ്പയെ പ്രതിനിധീകരിച്ച് ഒരു കത്തയച്ചു. അതിൽ, ക്ഷണത്തിന് ഫ്രാൻസിസ് മാർപാപ്പ നന്ദി പറയുകയും വിവാഹകൂദാശയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കൂടാതെ, കത്തിൽ, നിങ്ങൾ ആയിരിക്കുന്ന കുടുംബത്തിന്റെ കേന്ദ്രബിന്ദുവായി ദൈവത്തെ പ്രതിഷ്ഠിക്കണമെന്നും പകയുടെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കണമെന്നും ആഹ്വാനം ചെയ്യുകയും അപ്പസ്തോലിക ആശീർവാദം നവദമ്പതികൾക്കായി നൽകുകയും ചെയ്തിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group