ഇന്ത്യയിൽ ഹീബ്രു, ഗ്രീക്ക് ഭാഷകളിൽ ബൈബിൾ പ്രസിദ്ധീകരിച്ചു…ഹീബ്രുവിലും ഗ്രീക്കിലുമുള്ള ബൈബിളിന്റെ പഠനപതിപ്പുകൾ ഇന്ത്യയിൽ ബൈബിൾ സൊസൈറ്റി ഓഫ്ഇന്ത്യ പ്രസിദ്ധീകരിച്ചു.പഴയനിയമത്തിന്റ മൂലഭാഷയായ ഹീബ്രുവിലും, പുതിയനിയമത്തിന്റെ മൂലഭാഷയായ ഗ്രീക്കിലും തയാറാക്കിയിരിക്കുന്ന ഈ പതിപ്പുകൾ വൈദികവിദ്യാർഥികൾക്കു മാത്രമല്ല, ഭാഷാപഠിതാക്കൾക്കും ഏറെ ഉപകാരപ്രദമാണ്.ബൈബിൾ പഠനത്തിനും ഗവേഷണത്തിനും അത്യന്താപേക്ഷിതമായ മൂലഭാഷകളിലെ ആധികാരിക പതിപ്പുകൾ ഇതേവരെ പ്രസിദ്ധീകരിച്ചിരുന്ന ജർമൻ ബൈബിൾ സൊസൈറ്റിയുമായി ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയും കോട്ടയം സ്വദേശിയുമായ റവ. ഡോ. മാണി ചാക്കോ നടത്തിയ ചർച്ചകളുടെ ഫലമായാണ് ഇന്ത്യയിൽ പ്രസിദ്ധീകരിക്കാനുള്ള ധാരണയിൽ എത്തിച്ചേർന്നതും അന്താരാഷ്ട്ര നിലവാരത്തിൽ പ്രസിദ്ധീകരണം പൂർത്തീകരിച്ചതും.
ബൈബിളിന്റെ പുരാതന കൈയെഴുത്തു പ്രതികളെ അധികരിച്ച് വിവിധ സർവകലാശാലകളിൽ നടക്കുന്ന ഗവേഷണങ്ങളുടെ കണ്ടെത്തലുകൾ സമാഹരിച്ച് വേദശാസ്ത്രത്തിൽ ഉന്നതപഠനത്തിനു സഹായകമായ രീതിയിലാണ് പുതിയ പതിപ്പുകൾ തയാറാക്കിയിരിക്കുന്നത്.
പുതിയ പതിപ്പുകളുടെ കേരളത്തിലെ പ്രകാശനം കഴിഞ്ഞ ദിവസം കോട്ടയം വടവാതൂർ സെന്റ് തോമസ് സെമിനാരിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ബൈബിൾ സൊസൈറ്റി കേരള ഓക്സിലിയറി അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് ഫാ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേലിന്
നൽകി നിർവഹിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group