ബൈബിൾ ഇനി ഹീ​ബ്രു, ഗ്രീ​ക്ക് ഭാഷകളിലും..

ഇന്ത്യയിൽ ഹീ​ബ്രു, ഗ്രീ​ക്ക് ഭാഷകളിൽ ബൈബിൾ പ്രസിദ്ധീകരിച്ചു…ഹീ​​ബ്രു​​വി​​ലും ഗ്രീ​​ക്കി​​ലു​​മു​​ള്ള ബൈബിളിന്റെ പ​​ഠ​​ന​​പ​​തി​​പ്പു​​ക​​ൾ ഇ​​ന്ത്യ​​യി​​ൽ ബൈ​​ബി​​ൾ സൊ​​സൈ​​റ്റി ഓ​​ഫ്ഇ​​ന്ത്യ പ്രസിദ്ധീകരിച്ചു.പഴ​​യ​​നി​​യ​​മ​​ത്തി​​ന്‍റ മൂ​​ല​​ഭാ​​ഷ​​യാ​​യ ഹീ​​ബ്രു​​വി​​ലും, പു​​തി​​യ​​നി​​യ​​മ​​ത്തി​​ന്‍റെ മൂ​​ല​​ഭാ​​ഷ​​യാ​​യ ഗ്രീ​​ക്കി​​ലും ത​​യാറാ​​ക്കി​​യി​​രി​​ക്കു​​ന്ന ഈ ​​പ​​തി​​പ്പു​​ക​​ൾ വൈ​​ദി​​കവി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു മാ​​ത്ര​​മ​​ല്ല, ഭാ​​ഷാ​​പ​​ഠി​​താ​​ക്ക​​ൾ​​ക്കും ഏ​​റെ ഉ​​പ​​കാ​​ര​​പ്ര​​ദ​​മാ​​ണ്.ബൈ​​ബി​​ൾ പ​​ഠ​​ന​​ത്തി​​നും ഗ​​വേ​​ഷ​​ണ​​ത്തി​​നും അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മാ​​യ മൂ​​ല​​ഭാ​​ഷ​​ക​​ളി​​ലെ ആ​​ധി​​കാ​​രി​​ക പ​​തി​​പ്പു​​ക​​ൾ ഇ​​തേ​​വ​​രെ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രു​​ന്ന ജ​​ർ​​മ​​ൻ ബൈ​​ബി​​ൾ സൊ​​സൈ​​റ്റി​​യു​​മാ​​യി ബൈ​​ബി​​ൾ സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യും കോ​​ട്ട​​യം സ്വ​​ദേ​​ശി​​യു​​മാ​​യ റ​​വ. ഡോ. ​​മാ​​ണി ചാ​​ക്കോ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​ക​​ളു​​ടെ ഫ​​ല​​മാ​​യാ​​ണ് ഇ​​ന്ത്യ​​യി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കാനു​​ള്ള ധാ​​ര​​ണ​​യി​​ൽ എ​​ത്തി​​ച്ചേ​​ർ​​ന്ന​​തും അ​​ന്താ​​രാ​​ഷ്ട്ര നി​​ല​​വാ​​ര​​ത്തി​​ൽ പ്ര​​സി​​ദ്ധീ​​ക​​ര​​ണം പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​തും.
ബൈ​​ബി​​ളി​​ന്‍റെ പു​​രാ​​ത​​ന കൈ​​യെ​​ഴു​​ത്തു പ്ര​​തി​​ക​​ളെ അ​​ധി​​ക​​രി​​ച്ച് വി​​വി​​ധ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ ന​​ട​​ക്കു​​ന്ന ഗ​​വേ​​ഷ​​ണ​​ങ്ങ​​ളു​​ടെ ക​​ണ്ടെ​​ത്ത​​ലു​​ക​​ൾ സ​​മാ​​ഹ​​രി​​ച്ച് വേ​​ദ​​ശാ​​സ്ത്ര​​ത്തി​​ൽ ഉ​​ന്ന​​ത​​പ​​ഠ​​ന​​ത്തി​​നു സ​​ഹാ​​യ​​ക​​​​മാ​​യ രീ​​തി​​യി​​ലാ​​ണ് പു​​തി​​യ പ​​തി​​പ്പു​​ക​​ൾ ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.
പു​തി​യ പ​തി​പ്പു​ക​ളു​ടെ കേ​ര​ള​ത്തി​ലെ പ്ര​കാ​ശ​നം കഴി​ഞ്ഞ ദി​വ​സം കോ​ട്ട​യം വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് സെ​മി​നാ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ബൈ​ബി​ൾ സൊ​സൈ​റ്റി കേ​ര​ള ഓ​ക്സി​ലി​യ​റി അ​ധ്യ​ക്ഷ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠം പ്ര​സി​ഡ​ന്‍റ് ഫാ. ​ഡോ. ആ​ൻ​ഡ്രൂ​സ് മേ​ക്കാ​ട്ടു​കു​ന്നേ​ലി​ന്
ന​ൽ​കി നി​ർ​വ​ഹി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group