2025-ലെ ആഗോള സമാധാനദിനത്തിനായുള്ള ചിന്താവിഷയം പ്രസിദ്ധീകരിച്ചു

2025-ലെ ആഗോള സമാധാനദിനത്തിനായി, “ഞങ്ങളുടെ കടങ്ങൾ പൊറുക്കേണമേ, ഞങ്ങൾക്ക് നിന്റെ സമാധാനം നൽകേണമേ” എന്ന പ്രമേയം ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്തു. വിശുദ്ധഗ്രന്ഥവുമായി ബന്ധപ്പെട്ട ചിന്തകളിലേക്കും, ജൂബിലി വർഷത്തിലെ പാപമോചന സാധ്യതകളിലേക്കും നമ്മുടെ ചിന്തകളെ കൊണ്ടുപോകുന്നതാണ് ഈ ചിന്താവിഷയമെന്ന്, സമഗ്ര മാനവിക വികസനത്തിനായുള്ള ഡികാസ്റ്ററി ഇതുമായി ബന്ധപ്പെട്ട്
പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി.

ഫ്രാൻസിസ് പാപ്പായുടെ ലൗദാത്തോ സി, ഫ്രത്തെല്ലി തൂത്തി എന്നീ ചാക്രികലേഖനങ്ങളുമായും, ജൂബിലിയുടെ പ്രധാന ചിന്തകളിൽ ഒന്നായ, പാപമോചനത്തെക്കുറിച്ചുള്ള പ്രത്യാശയുമായും, വിധിക്കാനെന്നതിനേക്കാൾ അനുരഞ്ജനപ്പെടാനും സമാധാനം സ്ഥാപിക്കാനുമായി പരിവർത്തനത്തിലേക്കുള്ള വിളിയുമായും ബന്ധപ്പെട്ട ഒരു ചിന്തയാണ് “കടങ്ങൾ പൊറുക്കപ്പെടാനും, സമാധാനം നേടാനുമായുള്ള” പ്രാർത്ഥനയെന്ന് ഡികാസ്റ്ററി വിശദീകരിച്ചു.

ഇന്നത്തെ സംഘർഷങ്ങളെന്ന യാഥാർത്ഥ്യങ്ങളും, മാനവികതയിൽ മുറിവേൽപ്പിക്കുന്ന സാമൂഹികപാപങ്ങളും കണക്കിലെടുത്ത്, പാപമോചനവും കടങ്ങളുടെ പൊറുതിയുമായി ബന്ധപ്പെട്ട ജൂബിലി പാരമ്പര്യങ്ങളിലേക്കും, സഭാപിതാക്കന്മാരുടെ വിചിന്തനങ്ങളിലേക്കും പ്രത്യാശയോടെ നോക്കുമ്പോൾ, ആധ്യാത്മിക, സാന്മാർഗിക, സാമൂഹ്യ, സാമ്പത്തിക, പാരിസ്ഥിതിക, സാംസ്‌കാരിക രംഗങ്ങളിൽ മാറ്റമുണ്ടാക്കുവാൻ സാധ്യതയുള്ള മൂർത്തമായ ചിന്തകൾ ഉയർന്നുവന്നേക്കാമെന്ന് ഡികാസ്റ്ററി ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group