ലിസ്ബൺ : 2023 ൽ നടക്കുവാൻ പോകുന്ന ലോകയുവ ജനദിനത്തിന് (WYD ) മുന്നോടിയായുള്ള തീം സോങ്ങ് ജനുവരി 27 ന് പുറത്തിറക്കിയതായി സംഘാടകർ അറിയിച്ചു. 2023 WYD യുടെ പ്രമേയമാണ് ഗാനത്തിന്റെ ഉള്ളടക്കം പോർച്ചുഗീസ് ഭാഷയിൽ “HA PRESSA ND AR” (വായുവിൽ തിരക്കുണ്ട് ) എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് പോർച്ചുഗലിലെ കോയിംബ്ര രൂപതയിൽ നിന്നുള്ള അധ്യാപകനായ പെഡ്രോഫെറ്റയിറയും ,ഫാദർ ജോമേ പോളോമസും ചേർന്നാണ്. തീം സോങ്ങ് എഴുതുമ്പോൾ തനിക്ക് പരിശുദ്ധ അമ്മയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുവാൻ സാധിച്ചുവെന്നും അതിലെ ഓരോ വരികൾ ആഴത്തിലുള്ള പ്രാർത്ഥന യാണ് എന്നും ഫാദർ ജോമോ പോളോ പറഞ്ഞു. പോർച്ചുഗീസ് ഭാഷയിലും അന്താരാഷ്ട്ര ഭാഷയായ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിൽ 2 പതിപ്പുകളായിട്ടാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.മൂന്നുവർഷത്തിലൊരിക്കൽ ഓരോ ഭൂഖണ്ഡങ്ങളിളുമായി നടക്കുന്ന ലോക യുവജന ദിനം [WYD] ആഘോഷം 1985 ജോൺപോൾ രണ്ടാമൻ മാർപാപ്പയാണ് തുടങ്ങിയത്.2 ആഴ്ച നീണ്ടു നിൽക്കുന്ന ഈ ഒത്തു ചേരലിൽ സാധാരണമായി ലക്ഷകണക്കിന് ചെറുപ്പക്കാർ പങ്കെടുക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group