അതിപുരാതനമായ ക്രൈസ്തവ ദേവാലയം കത്തിനശിച്ചു…

ഉക്രൈൻ : അതിപുരാതനമായ കത്തോലിക്ക ദേവാലയം ഉക്രൈനിൽ കത്തിനശിച്ചു.
ഗോഥിക് ശൈലിയിൽ നിർമ്മിച്ച വിശുദ്ധ നിക്കോളാസിന്റെ നാമധേയത്തിലുള്ള ദേവാലയമാണ് അഗ്നിക്കിരയായത്.എന്നാൽ തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെയും അറിവായിട്ടില്ല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ലാറ്റിൻ റൈറ്റ് കത്തോലിക്കാ ദേവാലയങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ള പ്രശസ്തമായ ദേവാലയമാണ് സെന്റ് നിക്കോളാസിന്റെ നാമധേയത്തിലുള്ള പ്രസ്തുത ദേവാലയം ഈ ദേവാലയം കത്തിനശിച്ചത് വിശ്വാസികളുടെ ഇടയിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
1909 കൂദാശ ചെയ്യപ്പെട്ട ദേവാലയത്തിൽ ഉക്രൈൻ സന്ദർശനവേളയിൽജോൺപോൾ രണ്ടാമൻ മാർപാപ്പ സന്ദർശിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group