There are reports that anti-Christian propaganda is spreading on social media
സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്രൈസ്തവ സഭയ്‌ക്കെതിരായ പ്രചരണങ്ങൾ വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. പരിശുദ്ധ ദൈവമാതാവ് നൽകിയിട്ടുള്ള സന്ദേശങ്ങളുടെ പ്രചാരകർ എന്ന ലേബലിൽ, കത്തോലിക്കാ സഭയുടെ പഠനങ്ങൾക്ക് വിരുദ്ധമായ പ്രചരണങ്ങൾ. ‘എമ്പറർ ഇമ്മാനുവൽ’ എന്ന മത-സംഘടനയുടെ നേതൃത്വത്തിലാണ് സാമൂഹ്യമാധ്യമങ്ങളിൽ ശക്തമാകുന്നത്. വിവിധ കത്തോലിക്കാ വാട്സാപ്പ് പ്രാർഥന ശുശ്രൂഷ ഗ്രൂപ്പുകളിൽ കടന്നുകയറുകയും, അതുവഴി അംഗങ്ങളുടെ നമ്പർ അവകാശപ്പെടുത്തുകയും ചെയ്യുന്ന ഈ സഭാവിരുദ്ധർ, തങ്ങൾ ക്രൈസ്തവ വിശ്വാസികളാണെന്ന് കത്തോലിക്കാ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് പതിവ് രീതി.
കത്തോലിക്കാ സഭയുടെ പഠനങ്ങൾക്ക് യോജിക്കാത്ത രീതിയിലുള്ള സന്ദേശങ്ങളും പഠനങ്ങളും നൽകി സത്യവിശ്വാസത്തിൽ നിന്നും വ്യതിചലിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് പലരെയും ഇവർ ഫോണിൽ ബന്ധപ്പെടുന്നത്. സഭാവിരുദ്ധതയെ പ്രോത്സാൽഹിപ്പിക്കുന്ന ഇത്തരം പ്രചരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപിക്കുന്നതായി വിവിധ ക്രൈസ്തവ സംഘടനകൾ അറിയിച്ചിരുന്നു. വീഡിയോ സന്ദേശനങ്ങളിലൂടെയാണ് ഇവർ കൂടുതലായും ആളുകളെ സമീപിക്കുന്നതും അവരുടെ ആശയങ്ങൾ വ്യാപിക്കുന്നതും. ഇത്തരം നീക്കങ്ങൾക്കെതിരെ എല്ലാവരും ജാഗരൂകരായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണെന്ന് സഭാ നേത്യത്വം അറിയിച്ചിട്ടുണ്ട്.
ക്രൈസ്തവ സഭയുടെ സത്യവിശ്വാസത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ പ്രതിക്ഷേധം സാമൂഹികമാധ്യമങ്ങളിലൂടെ സംഘടിപ്പിക്കാനും വിശ്വാസികളെ ബോധവത്ക്കരിക്കാനും സഭാ നേത്യത്വം പദ്ധതിയിടുന്നുണ്ട്. വിവിധ അക്രൈസ്തവ സംഘടനകൾ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ക്രൈസ്തവ സഭയ്‌ക്കെതിരെ അക്രമങ്ങളും, നവ മാധ്യമങ്ങളിലൂടെ വ്യാപിക്കുന്ന ഇത്തരം വ്യാജപ്രചരണങ്ങളും ക്രൈസ്തവ സഭയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group