പാക്കിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനത്തിനെതിരെ നടപടിയെടുക്കുവാൻ ആവശ്യം ഉയരുന്നു

There is a growing demand in Pakistan for action against forced conversions

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സർക്കാരിനോട് നിർബന്ധിത മതപരിവർത്തനത്തിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ. ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ, മതപരിവർത്തനം, നിർബന്ധിത വിവാഹം എന്നിവ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണിത്.

13 വയസുള്ള കത്തോലിക്കാ പെൺകുട്ടിയായ ആർസൂ മാസിഹിന്റെ കേസ് വിശകലനം ചെയ്ത ശേഷമാണ് നയ സംക്ഷിപ്ത വിവരമെടുത്തതെന്ന് ചെയർപേഴ്‌സൺ അഫ്ഷൻ തെഹ്‌സീൻ പറഞ്ഞു. ആർസൂവിനെ തട്ടിക്കൊണ്ടുപോയി ബലമായി ഇസ്ലാം മതം സ്വീകരിപ്പിച്ചു. ഒക്ടോബറിൽ കറാച്ചിയിൽ വെച്ച് 44 -കാരനായ ഒരു മുസ്ലീം വിവാഹം കഴിച്ചു. വിവാഹം കഴിക്കാനുള്ള നിയമപരമായ പ്രായത്തിൽ താഴെയാണെന്ന് മനസിലാക്കി ആർസൂവിനെ സർക്കാർ അഭയകേന്ദ്രത്തിലേക്ക് മാറ്റി. ഇത്തരം മതന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ഈ സംഭവം ലോക ശ്രദ്ധ നേടി.

വിവിധ മതവിശ്വാസികളുൾപ്പെടെ പൗരന്മാരുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കാൻ പാക്കിസ്ഥാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് നയ ലഘുലേഖയിൽ പറയുന്നു. രാജ്യാന്തരതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യത്ത് നടക്കുന്ന കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസുകൾ വർദ്ധിച്ചു വരുന്നു. ഇത് പാക്കിസ്ഥാൻ സർക്കാരിനെ വളരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് എല്ലാ ഫെഡറൽ, സംസ്ഥാന സർക്കാരുകളുടെയും ജുഡീഷ്യറിയുടെയും തലവന്മാർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ബാലവിവാഹം നിരോധിക്കുന്ന നിയമങ്ങളിലും മറ്റ് പല നിയമനിർമ്മാണങ്ങളിലും പൊരുത്തക്കേടുകൾ ഉള്ളത് സർക്കാർ നീക്കം ചെയ്യണമെന്ന് കമ്മീഷൻ ആവശ്യപ്പെടുന്നു. നിർബന്ധിത മതപരിവർത്തനം, ബാലവിവാഹം, ബാലാവകാശ ലംഘനം എന്നീ കേസുകളിൽ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകൾ തീർപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കാൻ ജില്ലാ ജുഡീഷ്യറിയിലെ ജഡ്ജിമാർക്കും മജിസ്‌ട്രേറ്റുകൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സിവിൽ സൊസൈറ്റി സംഘടനകളോടും മാധ്യമങ്ങളോടും ഈ വിഷയത്തിൽ ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും വ്യക്തിത്വം വെളിപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു.

നിർബന്ധിത മതപരിവർത്തന കേസുകൾ രജിസ്റ്റർ ചെയ്യാൻ പോലീസ് വിമുഖത കാണിക്കുന്നു. കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽപ്പോലും, നിയമങ്ങളുടെ ശരിയായ വിഭാഗങ്ങൾ ഉൾപ്പെടുത്താതെ അവർ അത് ചെയ്യുന്നു. പക്ഷപാതം കാരണം നിർബന്ധിത മതപരിവർത്തനം അന്വേഷിക്കുന്നതിലും അവർ പലപ്പോഴും പരാജയപ്പെടുന്നുവെന്ന് കുട്ടികളുടെ അവകാശ കമ്മീഷൻ ലഘുലേഖയിൽ പറഞ്ഞു. പാക്കിസ്ഥാന്റെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ന്യൂനപക്ഷങ്ങളുടെ തുല്യ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ പോലീസിനെ പരിശീലിപ്പിക്കുകയും ബോധവൽക്കരിക്കുകയും ചെയ്യണമെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.

ഇത്തരം കേസുകൾ കൈകാര്യം ചെയ്യുമ്പോൾ കോടതികളും കടുത്ത സമ്മർദ്ദത്തിലാണ്. തന്റെ മതപരിവർത്തനത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്താൻ ഒരു പെൺകുട്ടിയെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ, മതപരിവർത്തനങ്ങൾക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്ന ആളുകളാൽ കോടതിമുറി നിറയും. അതിനാൽ തന്നെ ഇത്തരം കേസുകളിൽ പരാതി പറയാൻ പോലും പലരും മടിക്കുന്നു. ഇരകളായ പെൺകുട്ടികളെ ഭയപ്പെടുത്തുകയും ജഡ്ജിമാർക്കും അഭിഭാഷകർക്കും മേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. അവർ മത തീവ്രവാദികളിൽ നിന്നും കടുത്ത സമ്മർദ്ദം അനുഭവിക്കുന്നു എന്നും റിപ്പോർട്ട് വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group