ലോകത്ത് ഇനിയും ഒരു ആണവ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നൽകി ഫ്രാൻസിസ് മാർപാപ്പാ.
നോഹയുടെ കാലത്തെ പ്രളയം പോലെ ലോകത്തിൽ ഒരു ആണവയുദ്ധത്തിന് സാധ്യതയുണ്ടെന്ന് മാർച്ച് 16-ന് (ഇന്നലെ) വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടന്ന സമ്മേളനത്തിലാണ് മാർപാപ്പയുടെ മുന്നറിയിപ്പ്.
“ഒരു വശത്ത്, സാങ്കേതികവിദ്യയുടെ അസാധാരണമായ പുരോഗതിയിൽ വിശ്വസിക്കുന്ന ഒരു കൂട്ടം മനുഷ്യരുണ്ട്. ഈ പുരോഗതി നമ്മെക്കാൾ കാര്യക്ഷമവും ബുദ്ധിപരവുമായ യന്ത്രങ്ങളാൽ നിറഞ്ഞ ഒരു ഭാവിക്കാലത്തെ ചിത്രീകരിക്കുന്നു. അത് നമ്മുടെ രോഗങ്ങൾ ഭേദമാക്കുകയും മരിക്കാതിരിക്കാനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. എന്നാൽ മറുവശത്ത് ഒരു ആണവയുദ്ധത്തിന് സാധ്യതയുണ്ട് പാപ്പാ പറഞ്ഞു.
മനുഷ്യരാശിയെ തന്നെ നശിപ്പിക്കാനുതകുന്ന ഒരു ആണവ യുദ്ധത്തിന് സാധ്യതയുണ്ടെന്നും അത് നോഹയുടെ കാലത്തുണ്ടായ പ്രളയത്തിന്റെ ചിത്രം നമ്മുടെ ഉപബോധ മനസ്സിലേക്ക് കൊണ്ടുവരുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group