സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് ഞായറാഴ്‌ച പദവിയില്‍ നിന്ന് വിരമിക്കുമ്ബോള്‍ അദ്ദേഹത്തിന്റെ ഭാര്യ കല്‍പന ദാസ് കാസർകോടൻ ജീവിതത്തെക്കുറിച്ച് പങ്കുവെച്ചതോടെ, അത് വലിയ ചർച്ചയായിരിക്കുകയാണ്.
കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായിരുന്ന ഡോ. പി കെ ദാസിന്റെ മകളായ കല്‍പന ദാസിന്റെ കുട്ടിക്കാലം കാസർകോടിന്റെ മണ്ണിലായിരുന്നു.
മത, ജാതി വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചു ജീവിച്ചിരുന്ന ഒരു സമൂഹത്തിലായിരുന്നു താൻ വളർന്നതെന്ന് ഡി വൈ ചന്ദ്രചൂഡിനെക്കുറിച്ച് സുപ്രീം കോടതിയുടെ സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് റിസർച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പില്‍ കല്‍പന ദാസ് പറയുന്നു. കേരളത്തില്‍ ജീവിച്ചിരുന്ന കാലത്ത് ഈദ്, ഓണം, ക്രിസ്‌മസ് തുടങ്ങിയ എല്ലാ ആഘോഷങ്ങളും വിവിധ മതത്തില്‍പ്പെട്ട കുടുംബ സുഹൃത്തുക്കളുമായി ഒന്നിച്ചാണ് ആഘോഷിച്ചിരുന്നത്.
ഈദ് ദിനത്തില്‍ മുസ്ലിം സുഹൃത്തുക്കളുടെ വീട്ടില്‍ പോയി അവർക്കൊപ്പം വെജിറ്റേറിയൻ ഭക്ഷണം കഴിക്കുക, ദീപാവലിയുടെ കാലത്ത് മുസ്ലിം സുഹൃത്തുക്കള്‍ തങ്ങളുടെ വീട്ടിലെ ആഘോഷത്തില്‍ പങ്കെടുക്കുക തുടങ്ങിയ അനുഭവങ്ങള്‍ അവർ തുറന്നുപറയുന്നുണ്ട്. ഹിന്ദുവാണെന്ന് അറിയാമായിരുന്നു. എന്നാല്‍ വിവിധ മതങ്ങള്‍ക്ക് അവരുടേതായ ഉത്സവങ്ങളുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് പറഞ്ഞ അവർ കുട്ടികാലത്തെ അനുഭവങ്ങള്‍ ജീവിതത്തെ സമ്ബന്നമാക്കിയെന്ന് വ്യക്തമാക്കുന്നു.
കാഞ്ഞങ്ങാട് ദുർഗ ഹൈസ്കൂളില്‍ എസ്‌എസ്‌എല്‍സി പഠനത്തിന് ശേഷം കാസർകോട് ഗവ. കോളജിലും, മംഗ്ളുറു സൈന്റ് അലോഷ്യസ് കോളജിലുമായിരുന്നു കല്‍പന ദാസ് തന്റെ പ്രീ ഡിഗ്രിയും ഡിഗ്രിയും പൂർത്തിയാക്കിയത്.
ഡി വൈ ചന്ദ്രചൂഡിന്റെ വ്യക്തിജീവിതം ഉയർച്ച താഴ്ചകളാല്‍ നിറഞ്ഞതാണ്. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ രശ്മി കാൻസർ ബാധിച്ച് 2007-ല്‍ മരണപ്പെട്ടു. തുടർന്ന് അടുത്ത വർഷം അച്ഛനും വിടവാങ്ങി. ഈ വ്യക്തിഗത നഷ്ടങ്ങള്‍ അദ്ദേഹത്തെ വല്ലാതെ ബാധിച്ചു. പിന്നീട് അദ്ദേഹം കല്‍പന ദാസിനെ വിവാഹം ചെയ്തു. 2008-ലാണ്, അഭിഭാഷകയായ 49 കാരിയായ കല്‍പന ദാസ് അദ്ദേഹത്തിന്റെ സഖിയായത്.
‘ഞങ്ങള്‍ രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണ്. അവള്‍ എന്റെ ജീവിതത്തിലെ ശക്തിയാണ്. ഞങ്ങള്‍ ഒന്നും മറച്ചുവെക്കാതെ എല്ലാം പരസ്പരം പങ്കുവെക്കുന്നു. അവളുടെ ഈ ഗുണങ്ങള്‍ എന്നെ മികച്ച മനുഷ്യനാക്കാൻ സഹായിച്ചു’, കല്‍പനയെക്കുറിച്ച് സംസാരിക്കവെ ഒരു അഭിമുഖത്തില്‍ ചന്ദ്രചൂഡ് പറഞ്ഞു,
കല്‍പനയോട് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് ആദ്യമായി പറഞ്ഞപ്പോള്‍ അവള്‍ അതില്‍ ഞെട്ടിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
തെങ്ങേല്‍ ആദ്യം കണ്ടുമുട്ടിയത് യാദൃശ്ചികമായിട്ടായിരുന്നു, അതും മുംബൈയില്‍ വെച്ച്. വിവാഹത്തെക്കുറിച്ച് അന്ന് കല്‍പന ഗൗരവമായി ചിന്തിച്ചിട്ടില്ലായിരുന്നു. അവള്‍ അന്ന് ഒരു ഏകാകിയായ സ്ത്രീയായിരുന്നു, അതുകൊണ്ട് ആരെങ്കിലും തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് കേള്‍ക്കുന്നത് അവള്‍ക്ക് അപ്രതീക്ഷിതമായിരുന്നുവെന്നും ചന്ദ്രചൂഡ് പറയുന്നു.
വിവാഹ മോതിരമല്ലാതെ മറ്റൊരു ആഭരണവും അണിയില്ലെന്ന ഉറപ്പ് വാങ്ങിയ ശേഷമായിരുന്നു കല്‍പന ദാസ് തന്നെ വിവാഹം ചെയ്തതെന്ന് കഴിഞ്ഞ ദിവസം ബാർ അസോസിയേഷൻ നല്‍കിയ യാത്രയയപ്പില്‍ ചന്ദ്രചൂഡ് പറഞ്ഞു. ‘അവള്‍ അത്തരത്തിലുള്ള ഒരു സ്ത്രീയാണ്, സ്വഭാവവും കരുത്തും ഉള്ള ഒരു സ്ത്രീയാണ്’ എന്ന വാക്കുകള്‍ കല്‍പന ദാസിന്റെ വ്യക്തിത്വത്തെ എത്രമാത്രം അദ്ദേഹം മനസ്സിലാക്കുന്നു എന്നതിന്റെ തെളിവാണ്.
ഡി വൈ ചന്ദ്രചൂഡിന് ആദ്യ ഭാര്യ രശ്മിയില്‍ അഭിനവ്, ചിന്തൻ എന്നീ രണ്ട് ആണ്‍മക്കളുണ്ട്. മൂത്ത മകൻ അഭിനവ് ബോംബെ ഹൈകോടതിയില്‍ അഭിഭാഷകനായാണ് പ്രവർത്തിക്കുന്നത്. രണ്ടാമത്തെ മകൻ ചിന്തൻ യു കെയിലെ ഒരു കമ്ബനിയില്‍ ജോലി ചെയ്യുന്നു. ഡി വൈ ചന്ദ്രചൂഡും കല്‍പന ദാസും പ്രിയങ്ക, മഹി എന്നിങ്ങനെ പേരുകളുള്ള ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളെ ദത്തെടുത്തിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group