ആരാധനാക്രമത്തിലുള്ള നവീകരണമില്ലാതെ സഭയിൽ നവീകരണമില്ല : ഫ്രാൻസിസ് മാർപാപ്പാ

സഭയിലെ നവീകരണം, ആരാധനാക്രമത്തിലെ നവീകരണം വഴിയാണ് നടക്കുകയെന്ന് വത്തിക്കാൻ കൗൺസിൽ പിതാക്കന്മാർക്ക് അറിയാമായിരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. കൂദാശകള്‍ക്കും ആരാധനക്രമ കാര്യങ്ങള്‍ക്കുമായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ പ്ലീനറി സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ നടത്തിയ തന്റെ പ്രഭാഷണത്തിലാണ് ആരാധനക്രമ പരിശീലനത്തിന്റെയും നവീകരണത്തിന്റെയും പ്രാധാന്യം വീണ്ടും പാപ്പാ എടുത്തു പറഞ്ഞത്.

തന്റെ നാഥനായ ക്രിസ്തുവിനോട് അഗാധമായ സ്നേഹത്തോടെ വിശ്വസ്തയായിരിക്കുന്നതിലാണ് സഭയുടെ സൗന്ദര്യമെന്ന് പാപ്പാ പറഞ്ഞു. ക്രിസ്തുവുമായി കണ്ടുമുട്ടാനുള്ള പ്രധാനപ്പെട്ട ഇടം ആരാധനയാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്, സഭാപിതാക്കന്മാർ അതിനെ പ്രധാനപ്പെട്ടതായി കണക്കാക്കിയതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സഭ പരിശുദ്ധ അമ്മയെപ്പോലെ സ്ത്രീയും, മാതാവുമാണെന്ന് കൂട്ടിച്ചേർത്ത പാപ്പാ, സഭയിൽ സ്ത്രീക്കുള്ള പ്രാധാന്യം പ്രത്യേകം അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group