ന്യൂഡല്‍ഹി: എം.ബി.ബി.എസ്. അവസാന വര്‍ഷക്കാര്‍ക്കുള്ള ലൈസൻസ് പരീക്ഷ നെക്സ്റ്റിന്റെ (നാഷണല്‍ എക്സിറ്റ് ടെസ്റ്റ് -2023) ജൂലായ് 28-ന് നടക്കുന്ന മോക് ടെസ്റ്റിന് രജിസ്‌ട്രേഷൻ ഫീസ് ഉണ്ടാവില്ല.
ഫീസ് ഒഴിവാക്കണമെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷനോട് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസാണ് (എയിംസ്) പരീക്ഷ നടത്തുക.
ജനറല്‍, മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് 2000 രൂപയും സംവരണ വിഭാഗങ്ങള്‍ക്ക് 1,000 രൂപയുമായിരുന്നു ഫീസ് നിശ്ചയിച്ചിരുന്നത്. മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ അടങ്ങുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group