അപ്രതീക്ഷിത വേനലില്‍ പമ്പാനദി വറ്റിവരളുന്നു. നദിയിലെ ജലനിരപ്പ് അടിക്കടി കുറഞ്ഞുവരുന്നതോടെ ഇക്കൊല്ലത്തെ ഉത്രട്ടാതി ജലോത്സവത്തിന്റെയും പമ്പയുമായി ബന്ധപ്പെട്ട ഇതര ജലോത്സവങ്ങളുടെയും നടത്തിപ്പ് ആശങ്കയില്‍. ഓണം നാളുകള്‍ അടുത്തെത്തിയിരിക്കേ ഇത്തരത്തിലൊരു ആശങ്ക ഇതാദ്യമാണ്.
ജലനിരപ്പ് കുറഞ്ഞതോടെ വള്ളസദ്യക്ക് എത്തുന്ന പള്ളിയോടങ്ങള്‍ തള്ളിയാണ് ക്ഷേത്രക്കടവില്‍ എത്തിക്കുന്നത്. നദിയുടെ മധ്യഭാഗത്ത് ഉള്‍പ്പെടെ മണല്‍പ്പുറ്റുകള്‍ നിറഞ്ഞുനില്കുന്നതിനാല് പള്ളിയോടങ്ങള്‍ തള്ളിനീക്കുന്നതിനു പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group