ന്യൂഡൽഹി: ലിറ്റിൽ ഫ്ലവർ കത്തോലിക്ക ദേവാലയം പൊളിച്ച നീക്കിയതിൽ ഡൽഹി സർക്കാരിൽനിന്നുവിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.കത്തോലിക്കാ ദേവാലയം തകർത്ത സംഭവം അതീവ ഗൗരവത്തോടെയാണ്
ആഭ്യന്തര മന്ത്രാലയം കാണുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് എംപിയെ മന്ത്രി അമിത് ഷാ അറിയിച്ചു.ഡൽഹിയിലെകത്തോലിക്കാ പള്ളി ഇടിച്ചുനിരത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെടണമെന്ന് തോമസ് ചാഴികാടൻ എംപി കഴിഞ്ഞ ചൊവ്വാഴ്ച ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ കേന്ദ്രം സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് അടുത്തയാഴ്ച നേരിട്ടു സംസാരിക്കാമെന്ന് അമിത് ഷാ ഇന്നലെ തന്നോടു പറഞ്ഞുവെന്നും ചാഴികാടൻ എംപി അറിയിച്ചു.സംഭവത്തിൽ നടപടികൾ ഉണ്ടാകുമെന്നും കത്തോലിക്കാ സമൂഹത്തിന് യാതൊരു ആശങ്കയും വേണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞതായി കൊടിക്കുന്നിൽ അറിയിച്ചു. വിഷയം കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.പള്ളി പൊളിച്ചതിനെക്കുറിച്ചുള്ള ഡൽഹി സർക്കാരിന്റെ റിപ്പോർട്ട് ഇന്നോ നാളെയോ കിട്ടുമെന്ന് ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ അമിത് ഷാ പറഞ്ഞു. സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ബിഷപ്പിനെയും വിശ്വാസീ സമൂഹത്തെയും അറിയിക്കാൻ മന്ത്രി അമിത് ഷാ തന്നെ ചുമതലപ്പെടുത്തിയെന്നും കൊടിക്കുന്നിൽ പ്രസ്താവനയിൽ വ്യക്തമാക്കി..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group