മോഷ്ടിച്ചുകൊണ്ടുപോയ തിരുശേഷിപ്പ് തിരികെ നൽകി കള്ളൻ…

തെക്കൻ പോളണ്ടിലെ ക്രാക്കോവിലെ പോഡ്‌ഗോർസ് ജില്ലയിലെ സെന്റ് ജോസഫ് ചർച്ചയിൽ നിന്ന് മോഷണം പോയ സെന്റ് ആൽബർട്ട് ചൈമലോവ്സ്കിയുടെ തിരുശേഷിപ്പ് മോഷ്ടാവ് തിരിച്ചുനൽകി.ജൂൺ 11നാണ് തിരുശേഷിപ്പ് മോഷണം പോയത്, തുടർന്ന് ഇടവക ജനങ്ങൾ വികാരിയുടെ നേതൃത്വത്തിൽ മോഷ്ടാവിന് മാനസാന്തരം ഉണ്ടാകുവാൻ പ്രാർത്ഥിക്കുകയും ഉപവസിക്കുകയും ചെയ്തിരുന്നു.തുടർന്ന് ഇന്ന് രാവിലെ 7 മണിക്ക് തിരുശേഷിപ്പ് മോഷ്ടാവ് തിരിച്ചു നൽകിയതായും ക്ഷമാപണം നടത്തിയതായും ഇടവക വികാരി ഔദ്യോഗികമായി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group