പതിമൂന്നു വയസ്സുകാരിയെ ആദരിച്ചു

എല്ലാവരും മാറി നിന്നപ്പോൾ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിച്ച പതിമൂന്നുകാരിക്ക് നാടിന്റെ ആദരം.മണ്ണാറപ്പാറ പിതൃ വേദിയും ഇരവിമംഗലം പിതൃ വേദിയും സംയുക്തമായയാണ് അൽഫോൻസ് ലിജുവിനെ ആദരിച്ചത് .പതിമൂന്നുകാരിയായ അൽഫോൻസയുടെ മനോധൈര്യം രണ്ടുമാസം പ്രായമുള്ള മണിക്കുട്ടി എന്ന ആട്ടിൻകുട്ടിയുടെ ജീവനാണ് രക്ഷിച്ചത്.

കഴിഞ്ഞ ദിവസം മാഞ്ഞൂരിൽ 30 അടി താഴ്ചയുള്ള കിണറ്റിൽവീണ ആട്ടിൻകുട്ടിയെയാണ് പതിമൂന്നുകാരി കിണറ്റിലിറങ്ങി രക്ഷപ്പെടുത്തിയത്. മാഞ്ഞൂരിലെ അഗതിമന്ദിരം മരിയൻ സൈന്യം നടത്തുന്ന മാഞ്ഞൂർ കിഴക്കേടത്ത് പ്രായിൽ ലിജുവിന്റെയും ഷൈനിയുടെയും മകളായ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അൽഫോൻസ ലിജു. ചുറ്റുമതിലുളള വലയിട്ടിരുന്ന കിണറിന്റെ മതിലിലൂടെ ഓടിക്കളിക്കുന്നതിനിടയിലാണ് ആട്ടിൻകുട്ടി കിണറ്റിൽ വീഴുന്നത്.

ഒച്ചകേട്ട് ഓടിയെത്തിയ വീട്ടുകാർ ആട്ടിൻകുട്ടി മുങ്ങിത്താഴുന്നതാണ് കണ്ടത് ഉടൻതന്നെ അയൽവാസി കിണറ്റിൽ ഇറങ്ങിയെങ്കിലും പകുതിയോടെ ഇറങ്ങാനാകാതെ കയറിപ്പോന്നു. തുടർന്ന് അൽഫോൻസാ കയറിൽപ്പിടിച്ചു കിണറ്റിലിറങ്ങി കൊട്ടയ്ക്കകത്ത് ആടിനെയിരുത്തി കരക്കെത്തിക്കുകയായിരുന്നു. ഈ സമയം സമീപവാസികളിൽ ചിലരും കിണറ്റിൽ ഇറങ്ങി അൽഫോൻസയ്ക്കു സഹായം നൽകി.പത്തടിയോളം വെള്ളമുള്ള കിണറാണിത്. കുറുപ്പന്തറ സെന്റ്‌സേവ്യേഴ്‌സ് വി.എച്ച്.എസ്.ഇ. സ്‌കൂളിലെ വിദ്യാർഥിനിയാണ് അൽഫോൻസ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group