പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി ബസിലിക്കയിൽ തിരുനാൾ ഈ മാസം 29 മുതൽ സെപ്റ്റംബർ എട്ട് വരെ നടക്കും.
29ന് വൈകുന്നേരം 5.45ന് തഞ്ചാവൂരിലെ മുൻ ബിഷപ്പ് ഡോ. എം. ദേവദാസ് അംബാസ്, രൂപത അഡ്മിനിസ്ട്രേറ്റർ ഡോ. എൽ. സഹായരാജ് എന്നിവരുടെ നേതൃത്വത്തിൽ തിരുനാൾ കൊടിയേറ്റം നടക്കും. തുടർന്ന് ബസിലിക്ക ഓഡിറ്റോറിയത്തിൽ തമിഴിൽ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടാകും. 30 മുതൽ സെപ്റ്റംബർ ഏഴുവരെ ബസിലിക്ക ദേവാലയത്തിൽ രാവിലെ അഞ്ചിന് വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടാകും. പ്രഭാതനക്ഷത്രം പളളിയിൽ രാവിലെ 7.15നു മറാത്തിയിലും രാവിലെ ഒമ്പതിന് മലയാളത്തിലും 10ന് തമിഴിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
തിരുനാൾ ദിനമായ സെപ്റ്റംബർ എട്ടിനു രാവിലെ ആറിന് ആഘോഷമായ തിരുനാൾ കുർബാന രൂപത അഡ്മിനിസ്ട്രേറ്റർ റവ. ഡോ. എൽ. സഹായരാ ജിന്റെ കാർമികത്വത്തിൽ നടക്കും. വൈകുന്നേരം ആറിന് തിരുനാൾ കൊടിയിറക്കം നടക്കുമെന്ന് ഇടവക വികാരിയും വൈസ് റെക്ടറുമായ ഫാ. എസ്. അർപുതരാജ് പറഞ്ഞു. തിരുനാളിന് വേണ്ടി ഒരുക്കങ്ങൾ പൂർത്തിയായതായി രൂപതയുടെ പ്രൊക്യു റേറ്റർ ഫാ. ഡി. ഉഴകനാഥനും റെക്ടർ സി. ഹൃദയരാജും പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group