ഇന്നലെ വൈകുന്നേരം മലമുകളിൽനിന്ന് വിശ്വാസികൾ തലച്ചുമടായി പൊൻപണമിറക്കിയതോടെ മലയാറ്റൂരിൽ ഈ വർഷത്തെ എട്ടാമിടം തിരുനാളിനും പരിസമാപ്തി.
നൂറു കണക്കിന് വിശ്വാസികളാണ് ഭക്തിനിർഭരമായ ഈ നേർച്ചയിൽ പങ്കെടുത്തത്.
കുരിശുമുടിയിൽ ഇന്നലെ രാവിലെ മുതൽ വിശുദ്ധ കുർബാന ഉണ്ടായിരുന്നു. തിരുനാൾ പാട്ടുകുർബാന, വചന സന്ദേശം എന്നിവയ്ക്കുശേഷം ഉച്ചകഴിഞ്ഞു മൂന്നിനാണ് പൊൻപണമിറക്കാൻ ആരംഭിച്ചത്.
താഴത്തെ പള്ളിയിൽ രാവിലെ മുതൽ നടന്ന തിരുക്കർമങ്ങൾക്കുശേഷം പൊൻപണം സ്വീകരിക്കൽ ചടങ്ങ് നടന്നു. തുടർന്ന് പാട്ടുകുർബാനയ്ക്കുശേഷം തിരുസ്വരൂപം എടുത്തുവച്ച്, കൊടിയിറക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group